Asianet News MalayalamAsianet News Malayalam

'സർക്കാരിനെ ജനം വിചാരണ ചെയ്യുന്നു'; പിണറായി അറിയപ്പെടാൻ പോകുന്നത് 'പൂരംകലക്കി വിജയൻ' എന്നാണെന്ന് സതീശൻ

അജിത്കുമാറിനെ എന്തിന് അയച്ചു എന്നതിൽ മുഖ്യമന്ത്രി മൗനം വെടിയണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

opposition leader vd satheesan criticize chief minister pinarayi vijayan
Author
First Published Sep 6, 2024, 1:36 PM IST | Last Updated Sep 6, 2024, 1:36 PM IST

തിരുവനന്തപുരം: ഈ സർക്കാരിനെ ജനങ്ങൾ വിചാരണ ചെയ്യുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സ്വർണ്ണ കടത്തുകാരും സ്വർണ്ണം പൊട്ടിക്കൽ സംഘവുമാണ് സെക്രട്ടറിയേറ്റ് നോർത്ത് ബ്ലോക്കിൽ ഉള്ളതെന്ന് കുറ്റപ്പെടുത്തിയ സതീശൻ ഇവർ ഇനിയും തുടർന്നാൽ സെക്രട്ടറിയേറ്റിന് ടയർ ഘടിപ്പിച്ച് കൊണ്ടുപോകുമെന്നും വിമർശിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ ഇനി അറിയപ്പെടാൻ പോകുന്നത് പൂരംകലക്കി വിജയൻ എന്നാണെന്നും പ്രതിപക്ഷ നേതാവ് രൂക്ഷഭാഷയിൽ കുറ്റപ്പെടുത്തി.

എഡിജിപി-ആർഎസ്എസ് കൂടിക്കാഴ്ചയെക്കുറിച്ചുള്ള ആരോപണവും വി ഡി സതീശൻ ആവർത്തിച്ചു. അജിത്കുമാറിനെ എന്തിന് അയച്ചു എന്നതിൽ മുഖ്യമന്ത്രി മൗനം വെടിയണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. നിയമവിരുദ്ധമായ കാര്യങ്ങൾ ചെയ്യുമ്പോൾ അതിൽ നിന്ന് രക്ഷനേടാൻ ആണ് ബിജെപിയുടെ സഹായം തേടുന്നത്. ബിജെപിയുടെ തണലിലാണ് പിണറായി വിജയൻ ജീവിക്കുന്നത്. പി ശശിയെയും അജിത് കുമാറിനെയും മാറ്റാനുള്ള ധൈര്യം പിണറായിക്കില്ലെന്നും വിഡി സതീശൻ ചൂണ്ടിക്കാട്ടി. 

Latest Videos
Follow Us:
Download App:
  • android
  • ios