Asianet News MalayalamAsianet News Malayalam

'വൈകിയെങ്കിലും ഉചിതമായ തീരുമാനം'; ജോസഫൈന്റെ രാജിയിൽ വി ഡി സതീശൻ

ജോസഫൈന്റെ പ്രസ്താവന വനിതാ കമ്മീഷന്റെ വിശ്വാസ്യത തകർത്തു. ന്യായീകരണ ക്യാപ്സൂളുകൾ ഇറക്കി രക്ഷിക്കാൻ ചിലർ ശ്രമിച്ചു.  വൈകിയാണെങ്കിലും ഇത്തരത്തിലൊരു തീരുമാനം നല്ലതാണെന്നും വി  ഡി സതീശൻ പറഞ്ഞു. 

opposition leader vd satheesan reaction to mc josephine resignation
Author
Kottayam, First Published Jun 25, 2021, 2:31 PM IST

കോട്ടയം: വനിതാ കമ്മീഷൻ അധ്യക്ഷസ്ഥാനത്തു നിന്നുള്ള എം സി ജോസഫൈന്റെ രാജി ഉചിതമായ തീരുമാനമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പ്രതികരിച്ചു. രാജി നേരത്തെ ആകാമായിരുന്നു എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

വനിതാ കമ്മീഷൻ പാവപ്പെട്ട പെൺകുട്ടികൾക്ക് ആത്മവിശ്വാസം കൊടുക്കണം. ജോസഫൈന്റെ പ്രസ്താവന വനിതാ കമ്മീഷന്റെ വിശ്വാസ്യത തകർത്തു. ന്യായീകരണ ക്യാപ്സൂളുകൾ ഇറക്കി രക്ഷിക്കാൻ ചിലർ ശ്രമിച്ചു.  വൈകിയാണെങ്കിലും ഇത്തരത്തിലൊരു തീരുമാനം നല്ലതാണെന്നും വി  ഡി സതീശൻ പറഞ്ഞു. 

പരാതിക്കാരിയോടുള്ള ജോസഫൈന്റെ പെരുമാറ്റവും തുടർന്ന് നടത്തിയ പ്രസ്താവനയും വിവാദമായതോടെ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ചേർന്ന് വിഷയം ചർച്ച ചെയ്തിരുന്നു. ജോസഫൈന്റെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്തെമ്പാടും പ്രതിഷേധങ്ങൾ ശക്തമായിരുന്നു. വിവാദത്തിൽ ജോസഫൈൻ വിശദീകരണം നൽകിയെങ്കിലും നേതൃ തലത്തിൽ പിന്തുണ ലഭിച്ചില്ല. പൊതുസമൂഹത്തിൽ പാർട്ടിക്ക്  അവമതിപ്പുണ്ടായ പ്രതികരണമാണ് ജോസഫൈന്റേതെന്ന് വിമർശനം ഉയർന്നു. അധ്യക്ഷ സ്ഥാനം രാജിവെക്കണമെന്ന് പാർട്ടി തന്നെ ആവശ്യപ്പെടുകയായിരുന്നു. ഒമ്പത് മാസം കാലാവധി അവശേഷിക്കുമ്പോഴാണ് ജോസഫൈന്റെ രാജി. 

 

Read Also: നാണക്കേട് ഉണ്ടാക്കി; സിപിഎം സെക്രട്ടേറിയറ്റിൽ എംസി ജോസഫൈനെതിരെ രൂക്ഷ വിമർശനം


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios