പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ അറുപതാം പിറന്നാൾ ഗുരുവായൂരിൽ ആഘോഷിച്ചു.
തൃശൂര്‍: പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ അറുപതാം പിറന്നാൾ ഗുരുവായൂരിൽ ആഘോഷിച്ചു. കോൺഗ്രസ് പ്രവർത്തകർ കേക്കു മുറിച്ചാണ് പിറന്നാളാഘോഷിച്ചത്. വിഡി.സതീശനെ നേതാക്കൾ പൊന്നാടയണിയിച്ച്, സമ്മാനങ്ങളും നൽകി. നേതാക്കളായ എംപി വിൻസെന്റ്, കെകെ ബാബു, സിഎ ഗോപപ്രതാപൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ജന്മദിനാഘോഷം.
ഔദ്യോഗിക രേഖകൾ പ്രകാരം സതീശന് ഇന്ന് അറുപതാം പിറന്നാളാണ്. 1964 മേയ് 31 ആണ് ജനനത്തീയതിയായി സ്കൂൾ രേഖകളിൽ ഉളളത്. എന്നാൽ തന്‍റെ ജൻമദിനം കർക്കിടകമാസത്തിലെ ചതയമാണെന്ന് വിഡി സതീശൻ നേരത്തെ പറഞ്ഞിരുന്നു. അതുകൊണ്ടുതന്നെ പ്രത്യേകിച്ച് ആഘോഷങ്ങളൊന്നുമില്ലെന്നും സതീശൻ പറഞ്ഞിരുന്നു.
'എക്സൈസ് വകുപ്പ് കയ്യിലുണ്ടോയെന്ന് എം ബി രാജേഷ് പരിശോധിക്കണം'; പരിഹസിച്ച് വി ഡി സതീശന്
