തിരുവനന്തപുരം: സ്വർണകടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുന്‍ പ്രിൻസിപ്പിൾ സെക്രട്ടറി എം ശിവശങ്കറെ അറസ്റ്റ് ചെയ്ത സാഹചര്യത്തിൽ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സംസ്ഥാന വ്യപകമായി പ്രതിഷേധം. പ്രതിപക്ഷ സംഘടനങ്ങളുടെ മാര്‍ച്ച് പലയിടത്തും കയ്യാങ്കളിയിലേക്ക് നീങ്ങി. വരും ദിവസങ്ങളിലും മുഖ്യമന്ത്രിയുടെ രാജിയിലൂന്നി സമരം ശക്തമാക്കാനാണ് തീരുമാനം.  യൂത്ത് കോൺഗ്രസ് മാർച്ച് സെക്രട്ടേറിയറ്റ് പടികൾ പൊലീസ് തടഞ്ഞു. പ്രവർത്തകർ ബാരിക്കേഡുകൾ മറിച്ചിട്ടു. ജലപീരങ്കി പ്രയോഗിച്ചു. 

വിവിധ ജില്ലകളിൽ  യുവമോർച്ച പ്രവർത്തകർ റോഡ് ഉപരോധിച്ചു. 144 നിയന്ത്രണങ്ങൾക്കിടെ തലസ്ഥാനത്തും പ്രതിഷേധം കടുക്കുകയാണ്. വനിതകൾ അടക്കം യുവമോർച്ച പ്രവർത്തകർ തലസ്ഥാനത്ത് സെക്രട്ടേറിയറ്റിലേക്ക് ചാടിക്കയറി. അപ്രതീക്ഷിത നീക്കത്തിൽ പകച്ച പൊലീസ് ഏറെ പണിപ്പെട്ട് സമരക്കാരെ അറസ്റ്റ് ചെയ്തു നീക്കിയത്. കണ്ണൂർ കളക്ടറേറ്റിലേക്ക് മര്‍ച്ച് നടത്തിയ യുവമോർച്ച പ്രവർത്തകർ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു. മുഖ്യമന്ത്രി രാജിവെക്കും വരെ സമരം തുടരുമെന്നാണ് ബിജെപി പ്രഖ്യാപനം. 

മുഖ്യമന്ത്രി രാജി വെച്ച് പുറത്ത് പോകണമെന്ന് ആവശ്യപ്പെട്ട് യുവമോർച്ച ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തൃശ്ശൂർ സ്വരാജ് റൗണ്ടിൽ ജോസ് തിയ്യറ്ററിന് മുൻവശത്തെ റോഡ് ഉപരോധിച്ചു. പാലക്കാട് സുൽത്താൻ പേട്ട ജംഗ്ഷലും യുവമോർച്ച പ്രവർത്തകർ റോഡ് ഉപരോധിക്കുന്നു. പ്രതിഷേധം കടുത്തത്തോടെ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. കൊലത്ത് യൂത്ത്‌ കോൺഗ്രസിന്‍റെ പ്രതിഷേധ മാർച്ചിന് നേരെ പൊലീസ് ജല പീരങ്കി പ്രയോഗിക്കുന്നു. കണ്ണൂർ കളക്ടറേറ്റിലേക്ക് യുവമോർച്ച നടത്തിയ മാർച്ചില്‍ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു.