Asianet News MalayalamAsianet News Malayalam

പ്രതിഷേധം തുടർന്ന് പ്രതിപക്ഷം; ഇന്നും സഭ പ്രക്ഷുബ്ധമായേക്കും

അടിയന്തര പ്രമേയ നോട്ടീസുകൾക്കെതിരായ നിലപാട് അവസാനിപ്പിക്കുക, എംഎൽഎമാർക്കെതിരായ കേസുകൾ പിൻവലിക്കുക എന്നീ പ്രതിപക്ഷ ആവശ്യങ്ങളിൽ ഉറപ്പ് കിട്ടാത്ത സാഹചര്യത്തിൽ സഭാ നടപടികളിൽ സഹകരിക്കേണ്ട എന്നാണ് പ്രതിപക്ഷ നിലപാട്

opposition protest in niyamasabha
Author
First Published Mar 21, 2023, 5:35 AM IST

 

തിരുവനന്തപുരം: സമവായ നീക്കങ്ങൾ പാളിയതോടെ നിയമസഭാ സമ്മേളനം ഇന്നും സുഗമമായി നടക്കാനിടയില്ല. അടിയന്തര പ്രമേയ നോട്ടീസുകൾക്കെതിരായ നിലപാട് അവസാനിപ്പിക്കുക, എംഎൽഎമാർക്കെതിരായ കേസുകൾ പിൻവലിക്കുക എന്നീ പ്രതിപക്ഷ ആവശ്യങ്ങളിൽ ഉറപ്പ് കിട്ടാത്ത സാഹചര്യത്തിൽ സഭാ നടപടികളിൽ സഹകരിക്കേണ്ട എന്നാണ് പ്രതിപക്ഷ നിലപാട്. ഇതോടെ ചോദ്യോത്തര വേള മുതൽ പ്രതിഷേധത്തിന് സാധ്യതയുണ്ട്. അതേസമയം, സമയവായ ചർച്ചകൾക്കുള്ള സൂചനകൾ ഇതുവരെയില്ല.

 

സ്ത്രീ സുരക്ഷ ഉന്നയിച്ച് അടിയന്തര പ്രമേയ നോട്ടീസ് നൽകാനാണ് പ്രതിപക്ഷ നീക്കം. കോഴിക്കോട് മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയയ്ക്ക് ശേഷം സ്ത്രീ ലൈംഗിതാകിക്രമത്തിന് ഇരയായത് പ്രതിപക്ഷം ഉന്നയിക്കും. 

സഭാ സ്തംഭനം ഒഴിവാക്കാൻ ഇന്നലെ സ്പീക്കർ കാര്യോപദേശക സമിതി യോഗം ചേർന്നെങ്കിലും തീരുമാനമായില്ല. ഇന്നലേയും പ്രതിപക്ഷ പ്രതിഷേധത്തിനൊടുവിൽ നടപടികൾ വേഗത്തിലാക്കി സഭ നേരത്തെ പിരിയുകയായിരുന്നു

'മുഖ്യമന്ത്രിയുടെ മൂക്കിന് താഴെ എന്ത് വൃത്തികേടും നടക്കും , ഇതൊന്നും നിയമസഭയിൽ ചർച്ച ചെയ്യാൻ അവസരമില്ല'

Follow Us:
Download App:
  • android
  • ios