Asianet News MalayalamAsianet News Malayalam

കാലവർഷം ദുർബലമാകുന്നു; വിവിധ ജില്ലകളിലെ ഓറഞ്ച് അലർട്ട് പിൻവലിച്ചു

നാളെ എറണാകുളം, മലപ്പുറം ജില്ലകളിലും മറ്റന്നാള്‍ എറണാകുളം, മലപ്പുറം, തൃശ്ശൂര്‍ ജില്ലകളിലും പ്രഖ്യാപിച്ചിരുന്ന ഓറഞ്ച് അലർട്ടാണ് പിന്‍വലിച്ചിരിക്കുന്നത്

orange alert revoked in kerala districts
Author
Thiruvananthapuram, First Published Jun 9, 2019, 2:43 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം ദുർബലമാകുന്നു. ഇതേത്തുടര്‍ന്ന് വിവിധ ജില്ലകളില്‍ നാളെയും മറ്റന്നാളും പ്രഖ്യാപിച്ചിരുന്ന ഓറഞ്ച് അലർട്ട് കേന്ദ്ര കാലാവസ്ഥ നിരീക്ഷണകേന്ദ്രം പിൻവലിച്ചു. 

നാളെ എറണാകുളം, മലപ്പുറം ജില്ലകളിലും മറ്റന്നാള്‍ എറണാകുളം, മലപ്പുറം, തൃശ്ശൂര്‍ ജില്ലകളിലും പ്രഖ്യാപിച്ചിരുന്ന ഓറഞ്ച് അലർട്ടാണ് പിന്‍വലിച്ചിരിക്കുന്നത്. നിലവില്‍, നാളെ കണ്ണൂരിലും കോഴിക്കോട്ടും യെല്ലോ അലര്‍ട്ടായിരിക്കും. മറ്റന്നാള്‍ ആലപ്പുഴ, എറണാകുളം, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം, ബുധനാഴ്ച മലപ്പുറത്തും കോഴിക്കോട്ടും ഓറഞ്ച് അലർട്ട് ആയിരിക്കും.

അതിനിടെ അറബിക്കടലില്‍ ലക്ഷദ്വീപ് തീരത്തിനടുത്ത് ന്യൂനമര്‍ദ്ദം രൂപപ്പെട്ടു. അടുത്ത 48 മണിക്കൂറില്‍ ഇത് ശക്തി പ്രാപിച്ച് ചുഴലിക്കാറ്റായി മാറിയേക്കും. കേരള തീരത്ത് 45 മുതല്‍ 55 കി.മി വരെ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്.

Follow Us:
Download App:
  • android
  • ios