അതേ സമയം വിവാഹ വാഗ്ദാനം നടത്തി ലൈംഗികമായി ചൂഷണം ചെയ്യുന്നത് പീഡനത്തിന്‍റെ പരിധിയിൽ വരുന്ന കുറ്റമാണെന്ന് പ്രോസിക്യൂഷൻ വാദിച്ചു. 

മുംബൈ: പീഡന കേസിൽ അറസ്റ്റിലാകാതിരിക്കാൻ ബിനോയ് കോടിയേരി നൽകിയ മുൻകൂർ ജാമ്യ ഹർജിയിൽ മുംബൈ ഡിൻഡോഷി സെഷൻസ് കോടതി നാളെ ഉത്തരവ് പറയും. ജഡ്ജി അവധിയിൽ ആയതിനാലാണ് ഉത്തരവ് നാളത്തേക്ക് മാറ്റിയത്. കേസിൽ ബലാത്സംഗക്കുറ്റം നിലനിൽക്കില്ലെന്ന് വാദിച്ച പ്രതിഭാഗം യുവതിയുടെ പരാതിയിലെ പൊരുത്തക്കേട് ചൂണ്ടിക്കാണിച്ചിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ജാമ്യം കിട്ടിയാൽ ബിനോയ് പൊലീസ് അന്വേഷണത്തോട് സഹകരിക്കുമെന്നാണ് സൂചന. അതേ സമയം വിവാഹ വാഗ്ദാനം നടത്തി ലൈംഗികമായി ചൂഷണം ചെയ്യുന്നത് പീഡനത്തിന്‍റെ പരിധിയിൽ വരുന്ന കുറ്റമാണെന്ന് പ്രോസിക്യൂഷൻ വാദിച്ചു. 

നിലവിൽ അറസ്റ്റിന് കോടതി വിലക്ക് ഇല്ലെങ്കിലും കോടതി തീരുമാനം വരും വരെ കാത്തിരിക്കാനാണ് പൊലീസ് തീരുമാനം. യുവതിയുടെ പീഡന പരാതിയിൽ പൊലീസന്വേഷണം കാര്യക്ഷമമല്ല എന്ന ആക്ഷേപം ഉയരുന്നുണ്ട്.