'ചങ്കൻ ഭരണം കടക്കു പുറത്തെന്ന് വിധിയെഴുതിയവർക്ക് അഭിവാദ്യം' അർപ്പിച്ചാണ് മുഖ്യമന്ത്രിക്കെതിരെ ജീവനക്കാരുടെ സംഘടന നോട്ടീസ് ഇറക്കിയിരിക്കുന്നത്.
തിരുവനന്തപുരം: കേരളത്തില്‍ ഇടത് മുന്നണി ഒരു സീറ്റില്‍ മാത്രം ഒതുങ്ങിയതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ സെക്രട്ടേറിയറ്റിലെ കോണ്‍ഗ്രസ് അനുകൂല സംഘടനയുടെ നോട്ടീസ്. 'ചങ്കൻ ഭരണം കടക്കു പുറത്തെന്ന് വിധിയെഴുതിയവർക്ക് അഭിവാദ്യം' അർപ്പിച്ചാണ് മുഖ്യമന്ത്രിക്കെതിരെ ജീവനക്കാരുടെ സംഘടന നോട്ടീസ് ഇറക്കിയിരിക്കുന്നത്. മുഖ്യമന്ത്രിക്കെതിരെ ലോ സെക്രട്ടറിയേറ്റ് അസോസിയേഷനാണ് നോട്ടീസിറക്കിയത്.
നേരത്തേ കണ്ണൂരിലെ സമാധാന ചര്‍ച്ചയുടെ ദൃശ്യങ്ങള്‍ പകര്‍ത്താനെത്തിയ മാധ്യമ പ്രവര്‍ത്തകരോട് മുഖ്യമന്ത്രി പിണറായി വിജയന്‍ കടക്ക് പുറത്തെന്ന് പറഞ്ഞിരുന്നു. 2014 ലെ തെരഞ്ഞെടുപ്പില്‍ 8 സീറ്റ് ലഭിച്ച ഇടത് മുന്നണിക്ക് ഇത്തവണ ലഭിച്ചത് ഒരു സീറ്റ് മാത്രമാണ്. ബാക്കി 19 സീറ്റിലും വിജയിച്ചത് യുഡിഎഫാണ്.
