ഓണത്തിന് കുമ്മാട്ടി നടത്തും, അത് ആചാരം, കോര്‍പറേഷന്‍റേത് ഏകപക്ഷീയ തിരുമാനമെന്ന് സംഘാടകര്‍
കുമ്മാട്ടി സംഘങ്ങളെയോ പുലികളി സംഘങ്ങളെയോ വിളിച്ച് അഭിപ്രായം തേടിയല്ല തീരുമാനമെടുത്തത് .ഇത് സംബന്ധിച്ച് ജില്ലാ കളക്ടറെ കാണും
തൃശ്ശൂര്‍: വയനാട് ദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ ഇക്കുറി ഓണാഘോഷങ്ങള്‍ ഒഴിവാക്കാനുള്ള കോര്‍പറേഷന്‍റെ തീരുമാനത്തിനെതിരെ, പുലികളി സംഘങ്ങൾക്ക് പിന്നാലെ കുമ്മാട്ടി സംഘങ്ങളും രംഗത്ത്.ഓണനാളിൽ കുമ്മാട്ടി നടത്തും എന്ന് സംഘങ്ങൾ അറിയിച്ചു.കോർപറേഷന്‍റെ തീരുമാനം ഏകപക്ഷീയമാണ്.കുമ്മാട്ടി ആചാരത്തിന്‍റെ ഭാഗമാണ്.കുമ്മാട്ടി സംഘങ്ങളെയോ പുലികളി സംഘങ്ങളെയോ വിളിച്ച് അഭിപ്രായം തേടിയല്ല തീരുമാനമെടുത്തത്.ഉത്രാടം മുതൽ നാലാം ഓണം വരെയുള്ള ദവസങ്ങളില്‍ കുമ്മാട്ടി ,ആചാര പ്രകാരം നടത്താൻ തീരുമാനിച്ചു.ഇത് സംബന്ധിച്ച് ജില്ലാ കളക്ടറെ കാണും
കുമ്മാട്ടി നടത്തിപ്പ് പ്രവർത്തനങ്ങളുമായി ഏറെ മുന്നോട്ടുപോയി.കുമ്മാട്ടിയിൽ നിന്നും ലഭിക്കുന്ന വിഹിതത്തിന്‍റെ ഒരു പങ്ക് ദുരിതാശ്വാസനിധിയിലേക്ക് നൽകും.വയനാട്ടിലേക്ക് വലിയ തുക സംഭാവനയെ നൽകും.കുമ്മാട്ടി സംഘാടകസമിതിയുടേതാണ് തീരുമാനം