Asianet News MalayalamAsianet News Malayalam

'കോതമംഗലം പള്ളി കൈമാറിയില്ല': ഓർത്തഡോക്സ് വിഭാഗത്തിന്‍റെ ഹര്‍ജി ഇന്ന് പരിഗണിക്കും

പള്ളിയും സ്വത്തുക്കളും ജില്ലാ കളക്ടർ ഏറ്റെടുക്കാൻ സുപ്രീം കോടതിയുടെ വിധിയിൽ നിർദേശമില്ലെന്നിരിക്കെ സിംഗിൾബെഞ്ച് ഉത്തരവ് നിയമപരമല്ലെന്നാണ് സർക്കാർ വാദം. 
 

orthodox faction petition will be considered today
Author
Delhi, First Published Feb 11, 2020, 7:21 AM IST

കോതമംഗലം: കോതമംഗലം ചെറിയ പള്ളി ഏറ്റെടുത്ത് ഓർത്തഡോക്സ് വിഭാഗത്തിന് കൈമാറണമെന്ന ഉത്തരവ് നടപ്പാക്കാത്തത് ചോദ്യം ചെയ്ത് ഓർത്തഡോക്സ് വിഭാഗം സമർപ്പിച്ച കോടതിയലക്ഷ്യ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഓർത്തഡോക്സ് വൈദികൻ തോമസ് പോൾ റമ്പാൻ സമർപ്പിച്ച ഹർജിയിൽ ആയിരുന്നു പള്ളിഭരണം എത്രയും വേഗം ഏറ്റെടുത്ത് കൈമാറണമെന്നും അല്ലെങ്കിൽ കളക്ടർ നേരിട്ട് ഹാജരാകാനും ഹൈക്കോടതി ഉത്തരവിട്ടത് 

എന്നാൽ നേരിട്ട് ഹാജരാകുന്നതിൽ നിന്ന് ഒഴിവാക്കണം എന്നാവശ്യപ്പെട്ട് കളക്ടർ നൽകിയ അപേക്ഷ പരിഗണിച്ച കോടതി വിധി നടപ്പാക്കാൻ സാവകാശം അനുവദിച്ചിരുന്നു. സിംഗിൾ ബഞ്ച് ഉത്തരവ് സ്റ്റേ ചെയ്യണം എന്നാണ് സർക്കാർ ആവശ്യം. ഉത്തരവിനെതിരെ സർക്കാരും യാക്കോബായ വിഭാഗവും സമർപ്പിച്ച പുനഃപരിശോധന ഹർജിയിൽ വാദം പൂർത്തിയായിട്ടുണ്ട്. പള്ളിയും സ്വത്തുക്കളും ജില്ലാ കളക്ടർ ഏറ്റെടുക്കാൻ സുപ്രീം കോടതിയുടെ വിധിയിൽ നിർദേശമില്ലെന്നിരിക്കെ സിംഗിൾബെഞ്ച് ഉത്തരവ് നിയമപരമല്ലെന്നാണ് സർക്കാർ വാദം. 
 

Follow Us:
Download App:
  • android
  • ios