കൊച്ചി: യാക്കോബായ ഓർത്തഡോക്സ് വിഭാഗങ്ങൾ തമ്മിൽ തർക്കം നിലനിൽക്കുന്ന പുത്തൻകുരിശ് വെട്ടിത്തറ സെന്‍റ് മേരീസ് പള്ളിയിൽ സുപ്രീംകോടതി വിധി നടപ്പായി. പൊലീസ് സംരക്ഷണത്തിൽ ഓർത്തഡോക്സ് വിഭാഗം വൈദികരും വിശ്വാസികളുമെത്തി എട്ട് മണിയോടെ പള്ളി ഏറ്റെടുത്തു. ഓർത്തഡോക്സ് വിഭാഗം പള്ളിയിലേക്ക് പ്രവേശിക്കുന്നതിനിടെ ഒരു വിഭാഗം യാക്കോബായ വിശ്വാസികൾ എതിർപ്പുമായി രംഗത്തെത്തി. എന്നാൽ പ്രതിഷേധത്തില്‍ അയവ് വന്നതോടെ പള്ളിയിൽ ഓർത്തഡോക്സ് വിഭാഗം പ്രവേശിച്ച് പ്രാർത്ഥന നടത്തി.