കോട്ടയം: സംസ്ഥാനസർക്കാരിനെതിരെ  ഓർത്തഡോക്സ് സഭ വീണ്ടും രംഗത്ത്. അയോധ്യ കേസിൽ സുപ്രീം കോടതി വിധി നടപ്പാക്കണമെന്നാവശ്യപ്പെടുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍  ഓർത്തഡോക്സ് സഭയ്ക്ക് അനുകൂലമായ  വിധിയുടെ കാര്യത്തിൽ മൗനം പാലിക്കുകയാണെന്ന് സഭ കുറ്റപ്പെടുത്തി.

പള്ളികൾക്കെതിരായ അക്രമം ഉന്നത അധികാരികളുടെ ഒത്താശയോടു കൂടിയാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഭരണത്തിൽ ഇരിക്കുന്നവർ അനങ്ങാപ്പാറ നയം സ്വീകരിക്കുകയാണ്. അവര്‍ ചിലപ്പോഴൊക്കെ ആക്രമണങ്ങൾക്ക് കൂട്ടുനിൽക്കുകയാണെന്നും ഓര്‍ത്ത‍ോക്സ് സഭ വക്താക്കള്‍ ആരോപിച്ചു.