ഏഷ്യാനെറ്റ് ന്യൂസിൻ്റെ നേർക്കുനേർ പരിപാടിയിലൂടെ അനിതയുടെ സങ്കടം കണ്ട മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ വിഷയത്തിൽ ഇടപെടുകയായിരുന്നു

തിരുവനന്തപുരം: ആശാ സമരം കഴിഞ്ഞ് തിരികെ ചെല്ലുമ്പോഴും അനിതകുമാരിക്ക് വീടുണ്ടാകും. അനിതയുടെ വീടിന്‍റെ ജപ്തി ഭീഷണി ഒഴിവായി. ഏഷ്യാനെറ്റ് ന്യൂസിന്‍റെ നേർക്കുനേർ പരിപാടിയിലൂടെ അനിതയുടെ സങ്കടം കണ്ട മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ വിഷയത്തിൽ ഇടപെടുകയായിരുന്നു.

കേരള ബാങ്ക് പാലോട് ശാഖയിലെ 3 ലക്ഷം രൂപയുടെ ലോൺ സഭയടച്ചു. സഭയുടെ ജീവകാരുണ്യ പദ്ധതി വഴിയാണ് സഹായം. ആശ സമര പന്തലിൽ എത്തി വൈദികൻ അനിത കുമാരിക്ക് പണമടച്ചതിന്‍റെ രേഖ കൈമാറി. തിരുവനന്തപുരം ഓർത്തഡോക്സ് സ്റ്റുഡൻ്റ് സെൻ്റർ ഡയറക്ടർ ഫാ.സജി മേക്കാട്ട് ആണ് രേഖ കൈമാറിയത്.

അനിത കുമാരിക്ക് ആശ്വാസം; വീടിന്റെ ജപ്തി ഒഴിവായ രേഖ അനിത കുമാരിക്ക് കൈമാറി ഓർത്തഡോക്സ് സഭ