തിരുവനന്തപുരം: സൗജന്യ റേഷൻ വിതരണത്തിന് ഒടിപി വീണ്ടും നിർബന്ധമാക്കി. റേഷൻ കാർഡുമായി ലിങ്ക് ചെയ്ത മൊബൈലിൽ കിട്ടുന്ന ഒടിപി ഹാജരാക്കി വേണം തിങ്കളാഴ്ച മുതൽ റേഷൻ വാങ്ങാൻ. കേന്ദ്ര നി‍‍‍ർദേശ പ്രകാരമാണ് സംസ്ഥാനം ഒടിപി പുനസ്ഥാപിച്ചത്. റേഷൻ പോർട്ടബലിറ്റി സംവിധാനം ദുരുപയോഗം ചെയ്യുന്നതായി കണ്ടെത്തിയതിന്‍റെ  പശ്ചാത്തലത്തിലാണ് നടപടി. എന്നാല്‍ നടപടി അംഗീകരിക്കില്ലെന്ന നിലപാടിലാണ് റേഷന്‍ ഡീലേഴ്‍സ് അസോസിയേഷന്‍. 

അതിനിടെ സംസ്ഥാനത്ത് മെയ് മൂന്നുവരെ ബസ് സർവ്വീസ് ഉണ്ടാകില്ല. ലോക്ക് ഡൗണ്‍ ഇളവ് സംബന്ധിച്ച് സംസ്ഥാന സർക്കാർ പുറത്തിറക്കിയ മാർഗ നിർദ്ദേശം പുതുക്കും. ലോക്ക് ഡൗണ്‍ ഇളവുകളുടെ ഭാഗമായി  അന്തർജില്ലാ ഗതാഗതം അനുവദിക്കില്ലെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ പറഞ്ഞു. സംസ്ഥാനത്ത് റെഡ് സോണ്‍ ഒഴികെയുളള ജില്ലകളിൽ ബസ് സർവ്വീസ് തുടങ്ങാനാണ് സംസ്ഥാനം തീരുമാനിച്ചത്. എന്നാൽ പൊതുഗതാഗത്തിന് കേന്ദ്രം അനുമതി നൽകാത്തിനാൽ ലോക്ക് ഡൗണ്‍ ഇളവ് അനുവദിച്ച മാനദണ്ഡത്തിൽ മാറ്റം വരുത്താൻ സർക്കാർ തീരുമാനിച്ചു.