മുന്‍ എംഎല്‍എ ഹംസക്കെതിരെയുള്ള നടപടി റിപ്പോര്‍ട്ട് ചെയ്യാത്തതാണ് വിമര്‍ശനത്തിന് കാരണമായത്. 

പാലക്കാട്: സിപിഎം ഒറ്റപ്പാലം ഏരിയാ സമ്മേളനത്തില്‍ (Ottapalam CPM Area committee) ജില്ലാ നേതൃത്വത്തിന് വിമര്‍ശനം. ഒറ്റപ്പാലം അര്‍ബന്‍ ബാങ്ക് ക്രമക്കേടിനെ ചൊല്ലിയാണ് വിമര്‍ശനം. മുന്‍ എംഎല്‍എ ഹംസക്കെതിരെയുള്ള (Ex MLA Hamza) നടപടി റിപ്പോര്‍ട്ട് ചെയ്യാത്തതാണ് വിമര്‍ശനത്തിന് കാരണമായത്. നടപടി എന്തുകൊണ്ട് വൈകിയെന്നും വിമര്‍ശനമുയര്‍ന്നു. താക്കീത് ചെയ്ത നടപടിയെ അംഗങ്ങള്‍ പരിഹസിച്ചു. എത്ര കോടി കട്ടാലാണ് താക്കീതെന്ന് പ്രതിനിധികള്‍ എത്ര കോടി കട്ടാലാണ് സസ്‌പെന്‍ഷനെന്നും അംഗങ്ങളുടെ പരിഹാസം. എം ഹംസയെ ഏഴു ലോക്കല്‍ കമ്മറ്റികള്‍ വിമര്‍ശിച്ചു. നാലു ലോക്കല്‍ കമ്മറ്റികള്‍ എം ഹംസയെ അനുകൂലിച്ചു.

സിപിഎം വര്‍ക്കല ഏരിയാ സമ്മേളനത്തില്‍ ഇന്ന് സംഘര്‍ഷമുണ്ടായിരുന്നു ഉണ്ടായി. നാല് പേര്‍ക്ക് പരിക്കേറ്റു. ഏരിയാ കമ്മിറ്റിയിലേക്ക് മത്സരം നടത്താനും ശ്രമം നടന്നു. എട്ട് പേര്‍ മത്സരിക്കാന്‍ തയ്യാറായി. മത്സര നീക്കം കടകംപളളി സുരേന്ദ്രന്‍ തടഞ്ഞു.

മത്സരം അനുവദിക്കാതെ ഏകപക്ഷീയമായി തെരഞ്ഞെടുപ്പ് നടത്തിയതാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. ഡിവൈഎഫ്‌ഐ എസ്എഫ്‌ഐ നേതാക്കളായ അതുല്‍, അബിന്‍, വിഷ്ണു,അഖില്‍ എന്നിവര്‍ക്ക് പരിക്കേറ്റു. നിലവിലെ ഏരിയാ കമ്മിറ്റിയില്‍ നിന്ന്ആനാവൂര്‍നാഗപ്പന്‍ അനുകൂലികളായ മൂന്ന് പേരെ ഒഴിവാക്കിയതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം. പിന്നാലെ കെ ആര്‍ ബിജു, നഹാസ്, എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം റിയാസ് വഹാബ് അടക്കം എട്ട് പേര്‍ മത്സരിക്കാന്‍ എഴുന്നേറ്റു. എന്നാല്‍ സമ്മേളനം നിയന്ത്രിച്ച സംസ്ഥാന കമ്മിറ്റി അംഗം കടകംപള്ളി സുരേന്ദ്രന്‍ മത്സരം തടയുകയായിരുന്നു.