ജെറോമിക് ജോർജ് നൽകിയ മജിസ്റ്റീരിയൽ റിപ്പോർട്ടാണ് കേസിൽ നിർണായകമായത്.
തിരുവനന്തപുരം : മധുക്കേസിൽ കോടതി വിധിയിൽ സന്തോഷവും ചാരിതാർത്ഥ്യവും ഉണ്ടെന്ന് ജെറോമിക് ജോര്‍ജ് ഐ എ എസ്. ഒറ്റപ്പാലം സബ് കലക്റ്റർ ആയിരിക്കെ ജെറോമിക് ജോര്‍ജ് നൽകിയ മജിസ്റ്റീരിയൽ അന്വേഷണ റിപ്പോർട്ട് ആണ് മധു കേസിൽ നിർണായകമായത്. സംഭവത്തിൽ ആൾക്കൂട്ട ആക്രമണം ഉണ്ടായതായി ഈ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.
സർവ്വീസിൻ്റെ തുടക്കത്തിൽ ഏറെ വെല്ലുവിളി ഉയർത്തിയ അന്വേഷണമാണ് അട്ടപ്പാടി മധു കൊലപാതകം. കോടതിക്ക് ബോധ്യമായ കാര്യങ്ങളിലാകും ഇപ്പോൾ വിധി വന്നിരിക്കുന്നത്. ഏറെ വെല്ലുവിളികൾ ഉണ്ടായിരുന്നു. സത്യമേവ ജയതേ എന്നത് യഥാർത്ഥ്യമായlതായും ജെറോമിക് ജോർജ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
Read More : മധു കേസ്: കോടതി വിധി ആശ്വാസകരം; കേസ് നടത്തിപ്പിൽ സർക്കാരിൻ്റെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതര വീഴ്ച; വിഡി സതീശൻ
