Asianet News MalayalamAsianet News Malayalam

ഒറ്റപ്പാലം അർബൻ ബാങ്ക് ക്രമക്കേട്: സിപിഎം അന്വേഷണ കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ചു

ഒറ്റപ്പാലം സഹകരണ ബാങ്കിലെ കംപ്യൂട്ടർ വത്കരണവും മറ്റ് നവീകരണ പ്രവർത്തനങ്ങളിലും ക്രമക്കേട് നടന്നെന്നാണ് പരാതി ഉയർന്നത്. ഇതേത്തുടർന്നാണ് സിപിഎം കമ്മീഷനെ വച്ചത്

Ottappalam urban bank CPIM inquiry committee report submitted
Author
Palakkad, First Published Oct 3, 2021, 5:40 PM IST

പാലക്കാട്: ഒറ്റപ്പാലം അർബൻ ബാങ്ക് (Ottappalam Urban bank) ക്രമക്കേടിൽ സിപിഎം (CPIM) അന്വേഷണ കമ്മീഷൻ (inquiry commission) റിപ്പോർട്ട് സമർപ്പിച്ചു. ഒറ്റപ്പാലം മുൻ എംഎൽഎ എം ഹംസ (Ex MLA M Hamza), ലക്കിഡിപേരൂർ പഞ്ചായത്ത് പ്രസിഡന്റ് കെ സുരേഷ് (Panchayat president K Suresh) എന്നിവർക്കെതിരെ നടപടിക്ക് അന്വേഷണ കമ്മീഷൻ ശുപാർശ ചെയ്യുന്നുണ്ട്. അടുത്ത ജില്ലാ കമ്മിറ്റി (CPM district committee) റിപ്പോർട്ട് ചർച്ച ചെയ്യും. ഒറ്റപ്പാലം സഹകരണ ബാങ്കിലെ കംപ്യൂട്ടർ വത്കരണവും മറ്റ് നവീകരണ പ്രവർത്തനങ്ങളിലും ക്രമക്കേട് നടന്നെന്നാണ് പരാതി ഉയർന്നത്. ഇതേത്തുടർന്നാണ് സിപിഎം കമ്മീഷനെ വച്ചത്.

പാലക്കാട് ജില്ലയിൽ തന്നെ കണ്ണമ്പ്ര സഹകരണ റൈസ് പാർക്കിനായി ഭൂമി വാങ്ങിയതുമായി ബന്ധപ്പെട്ട ആരോപണത്തിൽ നേരത്തെ മുതിർന്ന നേതാക്കൾക്കെതിരെ സിപിഎം ജില്ലാ കമ്മിറ്റി നടപടിയെടുത്തിരുന്നു. ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവൻ, കേന്ദ്ര കമ്മറ്റിയംഗം എ കെ ബാലൻ എന്നിവരുടെ സാന്നിധ്യത്തിൽ ചേർന്ന സി പി എം പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റ് - ജില്ലാ കമ്മറ്റി യോഗമാണ് നടപടി സ്വീകരിച്ചത്. കണ്ണമ്പ്ര സഹകരണ റൈസ് മില്ലിനായി ഭൂമി വാങ്ങിയതിൽ മൂന്നരക്കോടി രൂപയുടെ അഴിമതി നടന്നതായി സിപിഎം നിയോഗിച്ച പാർടി കമ്മീഷൻ കണ്ടെത്തിയിരുന്നു. ഭൂമി വാങ്ങുന്നതിന് നേതൃത്വം നൽകിയ കണ്ണമ്പ്ര ചൂർകുന്ന് ബ്രാഞ്ച് കമ്മറ്റിയംഗവും കണ്ണമ്പ്ര സഹകരണ ബാങ്ക് ഹോണററി സെക്രട്ടറിയുമായ ആർ സുരേന്ദ്രനെ പാർടിയിൽ നിന്നും പുറത്താക്കി. സഹകരണ ബാങ്കുകളുടെ കൺസോർഷ്യം രൂപീകരിച്ച് നടപ്പിലാക്കിയ പദ്ധതിയിൽ പാർടി ചുമതല വഹിച്ച ജില്ലാ സെക്രട്ടറിയേറ്റംഗം സികെ ചാമുണ്ണി വീഴ്ച വരുത്തിയെന്നാണ് കണ്ടെത്തൽ. ഇതേ തുടർന്നാണ് ചാമുണ്ണിയെ ജില്ലാ കമ്മറ്റിയിലേക്ക് തരംതാഴ്ത്താൻ തീരുമാനിച്ചത്. 

താക്കീത് നൽകാനായിരുന്നു ജില്ലാ സെക്രട്ടറിയേറ്റിന്റെ തീരുമാനം. ഈ നിർദ്ദേശം തള്ളിയാണ് ജില്ലാ കമ്മറ്റി തരം താഴ്ത്തിയത്. പാർട്ടി അറിയാതെ  തിരഞ്ഞെടുപ്പ് ഫണ്ട് ശേഖരിച്ചതിനും പഴയ രസീത് ഉപയോഗിച്ച് ക്രമക്കേട് നടത്തിയതിനും വടക്കഞ്ചേരി ഏരിയാ സെക്രട്ടറി കെ ബാലനെ കിഴക്കഞ്ചേരി  ലോക്കൽ കമ്മറ്റിയിലേക്ക് തരംതാഴ്ത്തി.
 

Follow Us:
Download App:
  • android
  • ios