തിരുവനന്തപുരം: കർണാടകയിലെ മൈസൂർ ഹുൻസൂരിൽ വച്ച് അപകടത്തിൽപെട്ട ബം​ഗളൂരു-പെരിന്തൽമണ്ണ റൂട്ട് കല്ലട ബസിനെതിരെ യാത്രക്കാരി രം​ഗത്ത്. ബസിന്റെ അമിതവേ​ഗമാണ് അപകടത്തിന് ഇടയാക്കിയതെന്ന് അപകടത്തിൽ പരിക്കേറ്റ അമൃതാ മേനോൻ ആരോപിക്കുന്നു. വേ​ഗത കുറയ്ക്കാൻ ആവശ്യപ്പെട്ടിട്ടും ഡ്രൈവർ തയ്യാറായില്ലെന്നാണ് അമൃതയുടെ സാക്ഷ്യപ്പെടുത്തൽ. പരിക്കേറ്റ ശേഷം കോഴിക്കോട്ടേയ്ക്ക് കൊണ്ടുപോയ കല്ലട ബസ്സും അമിതവേ​ഗത്തിലായിരുന്നു എന്ന് യാത്രക്കാരി ആരോപിക്കുന്നു.

"

''ബസിന്റെ ഡ്രൈവറുടെ തോന്നിവാസം കൊണ്ടുണ്ടായ ​ആക്സിഡന്റാണിത്. കല്ലട  ബസ് രാത്രി ഒൻപതരയ്ക്കാണ് ബാം​ഗ്ലൂരിൽ നിന്നും എടുക്കുന്നത്. ഞങ്ങളെല്ലാവരും ബസ്സിൽ കയറി കുറച്ച് നേരം കഴിഞ്ഞപ്പോൾ മുതൽ ഡ‍്രൈവർ ഓവർസ്പീഡിലായിരുന്നു. കിടക്കുന്ന സമയത്തും അങ്ങോട്ടുമിങ്ങോട്ടും ഇളകിയാണ് നമ്മൾ കിടന്നിരുന്നത്. ബസ്സിനുള്ളിലെ പാസഞ്ചേഴ്സ് ഡ്രൈവറോട് പോയി പറയുന്നുണ്ടായിരുന്നു, ഫാമിലിയും പ്രെ​ഗ്നന്റ് ആയിട്ടുള്ള സ്ത്രീയും കുട്ടികളുമൊക്കെയുള്ള ബസ്സാണ്. മെല്ലെ ഓടിക്കണം എന്ന്. അപ്പോൾ അയാൾ പറഞ്ഞ മറുപടി, നിങ്ങൾ പേടിക്കേണ്ട ആവശ്യമില്ല, ഞങ്ങൾ പോകുന്ന റോഡാണ് എന്ന് പറഞ്ഞ് അവർ തിരിച്ചുവിട്ടു. അതിന് ശേഷം രാത്രി ഒന്നരയ്ക്കാണ് ഈ ആക്സിഡന്റ് നടക്കുന്നത്. ഞങ്ങളിൽ പലരും കിടന്നുറങ്ങുകയായിരുന്നു. മിക്കവരും അറിഞ്ഞിട്ടില്ല എന്താണ് ഉണ്ടായിരിക്കുന്നതെന്ന്.'' അമൃത മേനോൻ വീഡിയോയിൽ പറയുന്നു.