Asianet News MalayalamAsianet News Malayalam

ഓക്സിജൻ വില വർധന: ആശുപത്രികളുടെ നടത്തിപ്പിനെ ബാധിക്കുന്നുവെന്ന് ഉടമകൾ ഹൈക്കോടതിയിൽ

ചികിത്സാ നിരക്ക് ഏകീകരണ ഉത്തരവിൽ ഓക്സിജനും ഉൾപ്പെടുത്തിയതിനാൽ രോഗികളിൽ നിന്നും അധിക നിരക്ക് ഈടാക്കൻ കഴിയില്ല. അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചു.
 

Oxygen price hike owners say affects hospital activities
Author
Kochi, First Published Jun 18, 2021, 1:32 PM IST

കൊച്ചി: ഓക്സിജൻ വില വർധന ആശുപത്രികളുടെ നടത്തിപ്പിനെ സാരമായി ബാധിക്കുന്നുവെന്ന് സ്വകാര്യ ആശുപത്രി മാനേജ്മെന്റുകൾ ഹൈക്കോടതിയിൽ. ചികിത്സാ നിരക്ക് ഏകീകരിച്ചുള്ള സർക്കാർ ഉത്തരവിൽ ഓക്സിജനും ഉൾപ്പെട്ടതിനാൽ രോഗികളിൽ നിന്നും കൂടിയ തുക ഈടാക്കാൻ ആകില്ലെന്നും ഇത് ആശുപത്രികളെ പ്രതിസന്ധിയിലാക്കുകയാണ്. ഈ അടിയന്തര ഇടപെടലുണ്ടാകണമെന്നുമായിരുന്നു മാനേജ്മെന്റുകളുടെ ആവശ്യം. 

കേസിൽ ഓക്സിജൻ വിതരണ കമ്പനിയായ ഇൻ ഓക്സിന് നോട്ടീസ് അയയ്ക്കാൻ കോടതി നിർദ്ദേശം നല്‍കി. ഹർജി ഹൈക്കോടതി തിങ്കളാഴ്ചത്തേക്ക് മാറ്റി. വിലവർധിപ്പിച്ച നടപടിയിൽ യോജിപ്പില്ല എന്ന് സർക്കാരും കോടതിയെ അറിയിച്ചിട്ടുണ്ട്. ഹർജി ഹൈകോടതി വരുന്ന തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.

Follow Us:
Download App:
  • android
  • ios