കൊച്ചി: ഓക്സിജൻ വില വർധനയ്‌ക്കെതിരെ സ്വകാര്യ ആശുപത്രികൾ ഹൈക്കോടതിയിൽ ഹർജി നൽകി. ദുരന്ത നിവാരണ നിയമപ്രകാരം സർക്കാർ ചികിത്സ ചെലവിന് പരിധി നിശ്ചയിച്ചിട്ടുണ്ട്. എന്നാൽ സംസ്ഥാനത്തെ ഓക്സിജൻ നിർമാതാക്കൾ ഓക്സിജന്റെ വില വർധിപ്പിക്കുന്നതിനാൽ സർക്കാർ നിശ്ചയിച്ച നിരക്ക് സ്വകാര്യ ആശുപത്രികൾക്ക് താങ്ങാനാകുന്നില്ലെന്ന് കാണിച്ചാണ് ഹർജി. നിർമാതാക്കൾ ഓക്സിജന്റെ വില വർധിപ്പിക്കുന്നത് തടയാൻ സർക്കാർ ഇടപെടണമെന്ന ആവശ്യമാണ് ഹർജിയിൽ ഉന്നയിച്ചിരിക്കുന്നത്. ജസ്റ്റിസ് നാഗരേഷിന്റെ ബെഞ്ച് ഹർജി പരിഗണിക്കും.


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona