കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വൈക്കത്തെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 

കൊച്ചി: നടനും തിരക്കഥാകൃത്തുമായ പി ബാലചന്ദ്രന്‍റെ ആരോഗ്യനില അതീവഗുരുതരമായി തുടരുന്നു. മസ്തിഷ്ക ജ്വരത്തെ തുടർന്ന് ഇദ്ദേഹത്തെ ഇന്നലെയാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. 

Add Asianetnews as a Preferred SourcegooglePreferred

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വൈക്കത്തെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. തീവ്രപരിചരണ വിഭാഗത്തിൽ തുടരുന്ന അദ്ദേഹത്തിന്‍റെ മസ്തിഷ്കത്തിന്‍റെ പ്രവർത്തനം ആശാവഹമല്ലെന്നും അപകടനില തരണം ചെയ്തിട്ടില്ലെന്നും ആശുപത്രി അധികൃതർ അറിയിച്ചു.

അധ്യാപകനും നാടക പ്രവർത്തകനുമായിരുന്ന പി. ബാലചന്ദ്രൻ തിരക്കഥാ രചയിതാവ് എന്ന നിലയിലാണ് മലയാള സിനിമയിൽ ഇടമുറപ്പിച്ചത്. പിന്നീട് അഭിനേതാവ് എന്ന നിലയിലും അദ്ദേഹം മികവ് തെളിയിച്ചു. 

2012-ൽ പി.കുഞ്ഞിരാമൻ നായരുടെ ജീവിതത്തെ ആസ്പദമാക്കി ഇവൻ മേഘരൂപൻ എന്ന സിനിമയും അദ്ദേഹം സംവിധാനം ചെയ്തിരുന്നു. കമ്മട്ടിപ്പാടം, പവിത്രം, എടക്കാട് ബറ്റാലിയൻ, തച്ചോളി വർഗ്ഗീസ് ചേക്കവർ, ഉള്ളടക്കം, അങ്കിൾ ബൺ, പൊലീസ്, പുനരധിവാസം, മാനസം എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്താണ് പി. ബാലചന്ദ്രൻ.