കോട്ടയം: ജോസ് കെ മാണി പക്ഷവുമായി തർക്കം രൂക്ഷമായി തുടരുന്നതിനിടെ യുഡിഎഫിനായി പ്രചാരണത്തിറങ്ങി ജോസഫ് വിഭാഗം. മോൻസ് ജോസഫ് എംഎൽഎയാണ് ആദ്യഘട്ടത്തിൽ പഞ്ചായത്ത് കൺവെൻഷനുകളിൽ പങ്കെടുക്കുന്നത്. രണ്ടില ചിഹ്നത്തിനായി ജോസ് കെ മാണി കിണഞ്ഞ് പരിശ്രമിക്കുമ്പോള്‍ ചിഹ്നം കൊടുക്കില്ലെന്ന കടുംപിടുത്തത്തിലാണ് പി ജെ ജോസഫ്. 

എന്നാല്‍ ഇന്നലെ വരെ ഇരുചേരിയിൽ നിന്നിരുന്ന ജോസഫ്- ജോസ് വിഭാഗങ്ങൾ പക്ഷേ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഒന്നിക്കുകയാണ്. കേരളാ കോൺഗ്രസിന്‍റെ എലിക്കുളം പഞ്ചായത്ത് കൺവെൻഷനില്‍ തർക്കത്തെക്കുറിച്ച് ഒന്നും പരാമർശിക്കാതെ മോൻസ് ജോസഫ് പ്രസംഗിച്ചു.

നാളത്തെ കോട്ടയത്തെ യുഡിഎഫ് തെരഞ്ഞെടുപ്പ് കൺവെൻഷനിൽ പിജെ ജോസഫ് പങ്കെടുക്കുന്നുണ്ട്. പ്രചാരണ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന കോൺഗ്രസ് നേതാക്കൾ ജോസഫ് വിഭാഗത്തിലെ പരമാവധി നേതാക്കളെ കളത്തിലിറക്കാൻ ശ്രമം നടത്തുന്നുണ്ട്.