Asianet News MalayalamAsianet News Malayalam

CPM|പി ജയരാജൻ ഖാദി ബോർഡ് വൈസ് ചെയർമാൻ; പി ശ്രീരാമകൃഷ്ണൻ നോർക്ക വൈസ് ചെയർമാൻ

ശോഭനാ ജോർജിനെ ഔഷധി ചെയർപേഴ്സൻ ആക്കാനും തീരുമാനമായി. 
 

p jayarajan is appointed as the vice chairman of khadi board and p sreeramakrishnan appointed as norka vice chairman
Author
Thiruvananthapuram, First Published Nov 11, 2021, 10:44 PM IST

തിരുവനന്തപുരം:പി ജയരാജൻ ഖാദി ബോർഡ് വൈസ് ചെയർമാനാകും. സി പി എം സംസ്ഥാന സെക്രട്ടറിയേറ്റിൽ ആണ് തീരുമാനം. സിപിഎം സഹയാത്രികർക്ക് നൽകിയ പദവിയാണ് പാർട്ടി നേതൃനിരയിലെ പ്രധാനികളിലൊരാളായ പി.ജയരാജന് നൽകുന്നത്.മു‌ൻ സ്പീക്ക‍‍ർ പി ശ്രീരാമകൃഷ്ണൻ നോർക്ക വൈസ് ചെയർമാൻ ആകും. ശോഭനാ ജോർജിനെ ഔഷധി ചെയർപേഴ്സൻ ആക്കാനും തീരുമാനമായി. 

റിയാൻ ഫിലിപ്പ് പിന്മാറിയ പശ്ചാത്തലത്തിലാണ് സംസ്ഥാനത്തെ പ്രധാന നേതാക്കളിലൊരാളായ പി ജയരാജനെ ഖാദി ബോർഡ് തലപ്പത്തേക്ക് കൊണ്ടുവരാൻ സിപിഎം തീരുമാനിച്ചത്. ഇതോടെ നീണ്ടകാലം കണ്ണൂരിൽ ശ്രദ്ധയൂന്നിയ പി ജയരാജന്റെ കർമ്മമണ്ഡലം തലസ്ഥാനത്തേക്ക് മാറും. വളരെ പ്രധാനപ്പെട്ട മറ്റൊരു പദവിയായ നോർക്ക റൂട്സ് വൈസ് ചെയർമാൻ സ്ഥാനത്തേക്ക് പി ശ്രീരാമകൃഷ്ണനെ പരിഗണിക്കുന്നതും തിരുവനന്തപുരത്ത് പ്രവർത്തനം കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായാണ്. വരദരാജന്റെ പിൻഗാമിയായാണ് പി ശ്രീരാമകൃഷ്ണൻ നോർക്ക റൂട്സ് തലപ്പത്തേക്കെത്തുന്നത്. 

കെ.എസ്.എഫ്.ഇ തലപ്പത്തേക്ക് സിപിഎം സംസ്ഥാനസമിതിയംഗം കെ വരദരാജന്റെ പേരാണ് അവസാനഘട്ടത്തിൽ ഉള്ളത്. അന്തിമതീരുമാനം ആയിട്ടില്ല. ഇടത് സഹയാത്രികരെയും ഈ സ്ഥാനത്തേക്ക് സിപിഎം ആലോചിക്കുന്നു. വനിതാവികസന കോർപ്പറേഷൻ തലപ്പത്തേക്ക് മുൻ എംഎൽഎ കെ.കെ ലതിക എത്തിയേക്കും. അന്തിമതീരുമാനം ആയിട്ടില്ല.

സിപിഎം സംസഥാന സമ്മേളന ശേഷം പാർട്ടി സെക്രട്ടേറിയറ്റിലും മാറ്റങ്ങളുണ്ടാകും. കൂടുതൽ നേതാക്കളെ തലസ്ഥാനത്ത് കേന്ദ്രീകരിപ്പിക്കുന്നത് കൂടി ലക്ഷ്യമിട്ടാകും പ്രധാന പദവികളിലേക്കുള്ള നിയമനങ്ങൾ. ഘടകക്ഷികൾക്ക് നൽകിയ ബോർഡ്, കോർപ്പറേഷൻ സ്ഥാനങ്ങളിലേക്ക് പേരുകൾ നൽകണമെന്ന് കഴിഞ്ഞ എൽഡിഎഫ് യോഗത്തിന് ശേഷം സിപിഎം നിർദേശിച്ചിരുന്നു. കത്തും കൈമാറി. 17 പദവികളാണ് സിപിഐക്കുള്ളത്. 6 ബോർഡ് കോർപ്പറേഷൻ ചെയർമാൻ സ്ഥാനങ്ങളാണ് കേരളാ കോൺഗ്രസ് എമ്മിനുള്ളത്. എൽജെഡിക്കും, എൻസിപിക്കും ജനാധിപത്യം കേരള കോൺഗ്രസിനും ജെഡിഎസിനും 2 വീതം പദവികളാണ് ഇപ്പോൾ ഇടത് മുന്നണി തീരുമാനിച്ചിട്ടുള്ളത്.

Read More: ന്യൂനപക്ഷ ധനകാര്യ കോർപറേഷൻ ചെയർമാൻ; ക്രൈസ്തവ ന്യൂനപക്ഷത്തിന് നൽകിയത് നീതിയെന്ന് കെ ടി ജലീൽ

Follow Us:
Download App:
  • android
  • ios