ഇഡി കേസിൽ പിണറായി വിജയനെ പിന്തുണച്ചും ജയരാജൻ രംഗത്തെത്തി. ഇഡി കേസ് സിപിഎമ്മിനെ ആക്രമിക്കാൻ വേണ്ടിയാണെന്ന് പി ജയരാജൻ പ്രതികരിച്ചു.

കണ്ണൂർ: സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിലേക്കുള്ള പ്രവേശനം വ്യക്തിപരമായ നേട്ടമായി കാണുന്നില്ലെന്ന് പി.ജയരാജൻ. താൻ സിപിഎമ്മിന്റെ ഉൽപ്പന്നമാണെന്നും പ്രസ്ഥാനത്തിൽ നിന്ന് ഭിന്നമായി തനിക്കൊരു വ്യക്തിത്വമില്ലെന്നും അദ്ദേഹം ജന്മനാടായ പാട്യത്ത് നടന്ന സ്വീകരണ പരിപാടിയിൽ പറഞ്ഞു. വൻ സ്വീകരണമാണ് പ്രവർത്തകർ ജയരാജനായി ഒരുക്കിയത്. ഇഡി കേസിൽ പിണറായി വിജയനെ പിന്തുണച്ചും ജയരാജൻ രംഗത്തെത്തി. ഇഡി കേസ് സിപിഎമ്മിനെ ആക്രമിക്കാൻ വേണ്ടിയാണെന്ന് പി ജയരാജൻ പ്രതികരിച്ചു. തെരഞ്ഞെടുപ്പിൽ തെറ്റായ പ്രതീതി ഉണ്ടാക്കി. ബിജെപി ഡീൽ ഉണ്ടെന്ന് ആരോപിക്കപ്പെട്ടുവെന്നും ജയരാജൻ പറഞ്ഞു.

YouTube video player