ആലപ്പുഴ മാക്കേകടവ്-നേരെക്കടവ് പാലത്തിന്റെ ഉദ്ഘാടന വേദിയിൽ നാടകീയ സംഭവങ്ങൾ. കെസി വേണുഗോപാലിന്റെ പേര് പറയാത്തതിനെച്ചൊല്ലി സദസ്സും മന്ത്രി പി കെ ബഷീറും തമ്മിൽ തർക്കമുണ്ടായി. എ എം ആരിഫിന്‍റെ പരാമര്‍ശവും വേദിയില്‍ ചോദ്യം ചെയ്യപ്പെട്ടു

ആലപ്പുഴ: ആലപ്പുഴ കോട്ടയം ജില്ലകളെ ബന്ധിപ്പിക്കുന്ന  മാക്കേകടവ്-നേരെക്കടവ് പാലത്തിന്റെ ആലപ്പുഴ കോട്ടയം ജില്ലകളെ ബന്ധിപ്പിക്കുന്ന മാക്കേകടവ്വ് നേരെകടവ് പാലത്തിന്റെ ഉദ്ഘാടന വേദിയിൽ നാടകീയ സംഭവങ്ങൾ. ആലപ്പുഴ എം പി കെസി വേണുഗോപാലിന്റെ പേര് പറയാതിരുന്ന പൊതുമരാമത്ത് മന്ത്രി പി കെ ബഷീറിനോട് കെസിയുടെ പേര് പറയാൻ ആവശ്യപ്പെട്ട് സദസ്സ്. അതിന് കെസി ഇവിടെ ഇല്ലല്ലോ എന്നായിരുന്നു പി കെ ബഷീറിന്‍റെ മറുപടി. എന്നാല്‍, ഞാൻ ഏറനാടുകാരനാണെന്നും നിങ്ങടെ ശൗര്യം എനിക്ക് മനസിലാകുമെന്നും പറഞ്ഞ മന്ത്രി, അതിന് അനുസരിച്ച് മറുപടി പറയുമെന്നും ഉദ്ഘാടന വേദിയില്‍ കൂട്ടിച്ചേര്‍ത്തു.

അതിനിടെ, സിപിഎം നേതാവ് എ എം ആരിഫിന്‍റെ പരാമര്‍ശവും വേദിയില്‍ ചോദ്യം ചെയ്യപ്പെട്ടു. മുൻ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനോട് പാലം ഉദ്ഘാടനം ചെയ്യണമെന്ന് നേരത്തെ പറഞ്ഞതാണെന്നും എന്നാല്‍ അന്ന് അദ്ദേഹത്തിന് സമയം കിട്ടാത്തത് കൊണ്ട് നടന്നില്ലെന്നുമായിരുന്നു എഎം ആരിഫിന്‍റെ പരാമര്‍ശം. അന്ന് പൂർത്തിയാകാൻ ഉണ്ടായിരുന്നത് കുറഞ്ഞ പണികൾ മാത്രമാണ്. അത് കൊണ്ട് നിങ്ങൾക്ക് പാലം ഉദ്ഘാടനം ചെയ്യാൻ കഴിഞ്ഞുവെന്ന് ആരിഫ് പറഞ്ഞതോടെ സദസിൽ നിന്ന് കൂവൽ ഉയര്‍ന്നു. മര്യാദ കാണിക്കണമെന്ന് ആരിഫ് തിരിച്ചടിച്ചു.

ഇതിനിടെ, വേദിയിൽ വിളിച്ചുവരുത്തി അപമാനിച്ചുവെന്ന് പറഞ്ഞ് മുൻ വൈക്കം എംഎൽഎ സികെ ആശയും അതൃപ്തി പരസ്യമാക്കി. മൈക്ക് തട്ടിപ്പറിച്ചു കൊണ്ട് വിളിച്ച് വരുത്തി അപമാനിച്ചെന്ന് പറഞ്ഞ് സികെ ആശ വേദിയില്‍ നിന്ന് ഇറങ്ങിപ്പോയി.

YouTube video player