മലപ്പുറം: തദ്ദേശ ഭരണ തെരഞ്ഞെടുപ്പിൽ യുഡിഎഫ് കാര്യമായ മേൽക്കൈ നേടുമെന്ന് പികെ കുഞ്ഞാലിക്കുട്ടി. നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കത്തിലാണ് ഇപ്പോൾ യുഡിഎഫ് . തദ്ദേശ ഫലം വരുന്നതോടെ ഇടതുമുന്നണി തകര്‍ന്നടിയും. കാര്യമായ പരിക്ക് എൽഡിഎഫിന് ഉണ്ടാകുമെന്നും പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. 

കേരള കോൺഗ്രസ് രക്ഷിക്കുമെന്ന പ്രതീക്ഷ മാത്രമാണ് ഇടതു മുന്നണിക്ക് പറയാനുള്ളത്. തെരെഞ്ഞെടുപ്പ് ഫലം വന്നാൽ സർക്കാരിന് തുടരാനാവില്ല.ലീഗ് തകരുമെന്ന് മുഖ്യമന്ത്രി പറഞ്ഞപ്പോഴൊക്കെ മുസ്ലീം ലീഗ്  കരുത്ത് തെളിയിച്ചിട്ടുണ്ടെന്നും പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു