പുലിയെ പിടിക്കാൻ അതിൻ്റെ മടയിൽ ചെന്ന് പിടിക്കണം. പുലിയെ അതിൻ്റെ മടയിൽ പോയി പിടിക്കണം. അതാണ് മുരളീധരന്‍ ചെയ്യുന്നതെന്നും യുഡിഎഫ് അല്ലാതെ ബിജെപിയെ തടയാൻ ആരുമില്ലെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.

കോഴിക്കോട്: ഷാഫി പറമ്പില്‍ യുഡിഎഫിൻ്റെ ട്രബിൾ ഷൂട്ടറെന്ന് പി കെ കുഞ്ഞാലിക്കുട്ടി എം പി. ഷാഫിയുടെ കഴിഞ്ഞ നിയോഗം പാലക്കാട്ടായിരുന്നു, ഇപ്പോൾ വടകരയിലാണ്. പാലക്കാട് ബിജെപിയെ തടുത്ത് ഷാഫിയാണെന്നും വടകരയില്‍ ഷാഫിക്ക് ജയം ഉറപ്പാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കെ മുരളീധരന്‍ തൃശൂർ പോയത് ബിജെപിയെ തടയാൻ വേണ്ടിയാണ്. പുലിയെ പിടിക്കാൻ അതിൻ്റെ മടയിൽ ചെന്ന് പിടിക്കണം. പുലിയെ അതിൻ്റെ മടയിൽ പോയി പിടിക്കണം. അതാണ് മുരളീധരന്‍ ചെയ്യുന്നതെന്നും യുഡിഎഫ് അല്ലാതെ ബിജെപിയെ തടയാൻ ആരുമില്ലെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു. ഷാഫിയുടെ തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.