പാർട്ടി ഫണ്ട് വെട്ടിച്ചു, നാട്ടുചന്തയ്ക്ക് ഭൂമി വാങ്ങിയതിൽ ക്രമക്കേട്, സകരണ സ്ഥാപനങ്ങളിൽ ബന്ധു നിയമനം നടത്തി... ജില്ലാ സെക്രട്ടറിയടക്കം വിമർശനം ഉന്നയിച്ചിട്ടും ശശിക്ക് ഒരു ഇളക്കവും സംഭവിച്ചില്ല, കുറച്ചു കൂടി കരുത്തനായി

പാലക്കാട്: സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗവും കെടിഡിസി ചെയർമാനുമായ പി. കെ.ശശി സിഐടിയു പാലക്കാട് ജില്ലാ പ്രസിഡന്റ്. ഒറ്റപ്പാലം മുൻ എംഎൽഎ എം.ഹംസയാണ് സെക്രട്ടറി. മുൻ എംഎൽഎ ടി.കെ.നൌഷാദിനെ ട്രഷററായി തെരഞ്ഞെടുത്തു. പാർട്ടിക്ക് ഉള്ളിൽ നിന്ന് ശശിക്ക് എതിരെ ഗുരുതര ആരോപണം ഉയരുന്നതിനിടെ തന്നെയാണ് ശശി സിഐടിയു ഭാരവാഹിയായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. പാർട്ടി ഫണ്ട് വെട്ടിച്ചു, നാട്ടുചന്തയ്ക്ക് ഭൂമി വാങ്ങിയതിൽ ക്രമക്കേട്, സകരണ സ്ഥാപനങ്ങളിൽ ബന്ധു നിയമനം നടത്തി... ജില്ലാ സെക്രട്ടറിയടക്കം വിമർശനം ഉന്നയിച്ചിട്ടും ശശിക്ക് ഒരു ഇളക്കവും സംഭവിച്ചില്ല, കുറച്ചു കൂടി കരുത്തനായി. 

പി കെ ശശിക്കെതിരെ മണ്ണാർക്കാട് ഏരിയ കമ്മിറ്റിയിൽ രൂക്ഷ വിമർശനം

വിവിധ ആരോപണങ്ങൾ നേരിട്ട ഷൊർണൂർ മുൻ എംഎൽഎ, പി.കെ. ശശിക്കെതിരെ പാർട്ടി കമ്മിറ്റികളിൽ ഉയർന്നത് രൂക്ഷ വിമർശനവും ​ഗുരുതര ആരോപണങ്ങളുമാണ്. ആരും തമ്പുരാൻ ആകാൻ ശ്രമിക്കേണ്ടെന്ന് ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ് ബാബു തന്നെ മുന്നറിയിപ്പ് നൽകി. സഹോദരിയുടെ മകനും ഭാര്യക്കും ജോലി നൽകിയെന്ന പരാതിയെ തുടർന്ന് സഹകരണ സ്ഥാപനങ്ങളിലെ പത്ത് വർഷത്തെ നിയമനങ്ങൾ പരിശോധിക്കാനും പാർട്ടി തീരുമാനിച്ചു. എന്നാൽ 
പാര്‍ട്ടി ഫണ്ട് വെട്ടിച്ചെന്ന ​ഗുരുതര ആരോപണം അടക്കം നേരിടുന്നതിനിടെയാണ് ശശിയെ സിഐടിയു ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തിരിക്കുന്നത്.

'ആരും തമ്പുരാനാകണ്ട, സാമ്പത്തിക ക്രമക്കേട് നടത്തി'; പി.കെ. ശശിക്കെതിരെ പാർട്ടി യോഗങ്ങളിൽ രൂക്ഷ വിമർശനം