പികെ ശശി ഫണ്ട് വെട്ടിച്ചെന്ന ഗുരുതര ആരോപണവും ഉയർന്നിട്ടുണ്ട് . 2017ൽ മണ്ണാർക്കാട് വെച്ച് നടന്ന സിപിഎം ജില്ലാ സമ്മേളത്തിനായിസമാഹരിച്ച തുക വെട്ടിച്ചെന്ന് രേഖകൾ. മണ്ണാർക്കാട് ഏരിയ കമ്മിറ്റി ഓഫീസ് നിർമാണത്തിലെ തുകയും മുക്കിയതായും പരാതി ഉണ്ട്
പാലക്കാട് : സിപിഎം പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റ് അംഗവും കെടിഡിസി ചെയർമാനുമായ പി.കെ. ശശിക്കെതിരെ പാർട്ടികമ്മറ്റികളിൽ ഉയർന്നത് രൂക്ഷ വിമർശനവും ഗുരുതര ആരോപണങ്ങളും. ആരും തമ്പുരാൻ ആകാൻ ശ്രമിക്കേണ്ടെന്ന് ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ് ബാബു വിമർശിച്ചു. ബന്ധുക്കൾക്ക് നിയമനം നൽകിയെന്ന പരാതി ഉയർന്നു. സഹോദരിയുടെ മകനും ഭാര്യയ്ക്കും ജോലി നൽകിയെന്നാണ് പരാതി. ഇതോടെ സഹകരണ സ്ഥാപനങ്ങളിലെ പത്ത് വർഷത്തെ നിയമനങ്ങൾ പരിശോധിക്കാൻ പാർട്ടി തീരുമാനിച്ചു. പാർട്ടി ഫണ്ട് വെട്ടിച്ചെന്നും നാട്ടു ചന്തയ്ക്ക് ഭൂമി വാങ്ങിയതിൽ ക്രമക്കേടുണ്ടെന്നും അടക്കമുള്ള ആരോപണങ്ങളാണ് പി.കെ.ശശിക്കെതിരെ ഉയർന്നത്.
പി.കെ. ശശി പാര്‍ട്ടി ഫണ്ട് വെട്ടിച്ചെന്ന ഗുരുതര ആരോപണവും ഉയർന്നിട്ടുണ്ട്. 2017ൽ മണ്ണാർക്കാട് വെച്ച് നടന്ന സിപിഎം ജില്ലാ സമ്മേളത്തിനായി സമാഹരിച്ച തുക വെട്ടിച്ചെന്ന് രേഖകൾ. മണ്ണാർക്കാട് ഏരിയ കമ്മിറ്റി ഓഫീസ് നിർമാണത്തിലെ തുകയും മുക്കിയതായി ആരോപണം ഉയർന്നു.
ശശിയെ പിന്തുണച്ച നേതാക്കളേയും പാർട്ടി യോഗങ്ങൾ വിമർശിച്ചു. കമ്മറ്റികൾ ഫാൻസ് അസോസിയേഷൻ പോലെ പ്രവർത്തിക്കരുത്. ഇത്തരം നേതാക്കളുടെ കൂറ് പാർട്ടിയോടെ, ശശിയോടോയെന്നും വിമർശനം ഉയർന്നു.
പി കെ ശശിക്കെതിരെ മണ്ണാർക്കാട് ഏരിയ കമ്മിറ്റിയിൽ രൂക്ഷ വിമർശനം
