Asianet News MalayalamAsianet News Malayalam

'ഇരിക്കുന്ന പദവി പരിഹാസ്യമാക്കരുത്; തിരിച്ചറിവ് വേണം', ഗവർണർക്കെതിരെ പി രാജീവ്  

''തന്റെ രാഷ്ട്രീയം അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ആർഎസ്എസിന് ക്ലാസ് എടുക്കുന്നയാളാണെന്ന് അദ്ദേഹം പരസ്യമായി പറഞ്ഞുകഴിഞ്ഞു''

p rajeev against governor arif mohammad khan
Author
First Published Sep 19, 2022, 4:52 PM IST

കൊച്ചി : മുഖ്യമന്ത്രിക്കും ഇടത് നേതാക്കൾക്കുമെതിരെ രൂക്ഷ വിമർശനമുന്നയിച്ച ഗവർണർ ആരിഫ് മുഹമ്മദിനെ തള്ളി മന്ത്രി പി രാജീവ്. ഇരിക്കുന്ന പദവി ഗവർണർ പരിഹാസ്യമാക്കരുതെന്ന് പി രാജീവ് ആവശ്യപ്പെട്ടു. നേരത്തെ ചർച്ചയായ വിഷയങ്ങളാണ് ഇന്ന് ഗവർണർ വാർത്താസമ്മേളനത്തിൽ പറഞ്ഞത്. ഭരണഘടനാപരമായ പദവിയാണ് വഹിക്കുന്നതെന്ന തിരിച്ചറിവോടെ ഗവർണർ പ്രവർത്തിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. 

ഗവർണറുടെ ഭാഗത്ത് നിന്നും വല്ലാതെ തരം താഴുന്ന പ്രതികരണങ്ങൾ സർക്കാർ പ്രതീക്ഷിക്കുന്നില്ല. എന്നാൽ ഇന്നദ്ദേഹം എല്ലാ പരിധിയും ലംഘിച്ചുകൊണ്ടുള്ള പ്രവർത്തിയാണ് നടത്തിയത്. തന്റെ രാഷ്ട്രീയം അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ആർഎസ്എസിന് ക്ലാസ് എടുക്കുന്നയാളാണെന്ന് അദ്ദേഹം പരസ്യമായി പറഞ്ഞുകഴിഞ്ഞു. ഇതിലൂടെ ഗവർണറുടെ രാഷ്ട്രീയം ജനങ്ങൾക്ക് മനസിലായി. എന്നാൽ ഗവർണർ പദവിയിലിരുന്ന് ആർഎസ്എസ് തലവൻ മോഹൻ ഭാഗവതുമായി കൂടിക്കാഴ്ച നടത്തിയത് ശരിയായില്ലെന്നും പി രാജീവ് തുറന്നടിച്ചു. 

നിയമസഭ പാസാക്കിയ ബില്ല് ഗവർണർ ഒപ്പിടരുതെന്ന് പ്രതിപക്ഷം പറയുന്നതിനെയും രാജീവ് വിമർശിച്ചു. ഇത് കോൺഗ്രസിൻ്റെ നിലപാടാണോയെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കണമെന്ന് പി രാജീവ് ആവശ്യപ്പെട്ടു. ഇത് രാജഭരണമോ വൈസോയി ഭരണമോ അല്ല ജനാധിപത്യഭരണമാണെന്ന് മനസിലാക്കണമെന്നും രാ3ജീവ് അഭിപ്രായപ്പെട്ടു. 

'വിഡ്ഢിത്തം വിളമ്പുന്ന പമ്പര വിഡ്ഢി; ബുദ്ധിശൂന്യനെ കേന്ദ്രം അടിച്ചേൽപ്പിച്ചത് മര്യാദകേട്'; ഗവർണർക്കെതിരെ മണി

മുഖ്യമന്ത്രി പിണറായി വിജയനും ഇടത് നേതാവും മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെകെ രാഗേഷിനുമെതിരെ ഗുരുതര ആരോപണങ്ങളാണ് പ്രത്യേക വാർത്താസമ്മേളനം വിളിച്ചുചേർത്ത് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നടത്തിയത്. കണ്ണൂർ വിസിയുടെ പുനർ നിയമനം ആവശ്യപ്പെട്ട് മുഖ്യമന്ത്രി നേരിട്ട് രാജ് ഭവനിലെത്തി സമ്മർദം ചെലുത്തിയെന്നും വിസി നിയമന നടപടി നിർത്തി വെക്കാൻ സർക്കാർ ആവശ്യപ്പെട്ടതായും ഗവർണർ വാർത്താസമ്മേളനത്തിൽ വെളിപ്പെടുത്തി. ഭരണത്തിൽ ഇടപെടില്ലെന്ന് ഉറപ്പുനൽകി മുഖ്യമന്ത്രി അയച്ച കത്തുകളുടെ പകർപ്പുകളും ഗവർണർ മാധ്യമങ്ങൾക്ക് വിതരണം ചെയ്തു.

'സ്വന്തം കേസില്‍ ആരും വിധി പറയണ്ട', 2 ബില്ലുകളിലും ഒപ്പിടില്ലെന്ന് ഗവര്‍ണര്‍

സർക്കാരിനും മുഖ്യമന്ത്രിക്കും ഇടതുനേതാക്കൾക്കുമെതിരെ ആഞ്ഞടിച്ച ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, കണ്ണൂർ ചരിത്ര കോൺഗ്രസിൽ തനിക്കെതിരെ ആസൂത്രിത ആക്രമണം ഉണ്ടായപ്പോൾ നടപടിയെടുക്കരുതെന്ന് പൊലീസിനോട് ആവശ്യപ്പെട്ടത് മുഖ്യമന്ത്രിയുടെ ഇന്നത്തെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷ്  ആണെന്നും ഗവർണർ ആരോപിച്ചു. ഇതിന് തെളിവായി അന്നത്തെ വീഡിയോ ദൃശ്യങ്ങൾ ഗവർണർ വാർത്താസമ്മേളനത്തിൽ പ്രദർശിപ്പിച്ചു. ഇതിന് പ്രത്യുപകരമാണോ രാഗേഷിന് പിന്നീട് കിട്ടിയ പദവിയെന്നും ഗവർണർ ചോദിക്കുന്നു. ചരിത്ര കോൺഗ്രസിലെ ആക്രമണത്തിൽ കണ്ണൂർ വി സി പരാതി നല്കാതിരുന്നതിനെ വിമർശിച്ച ഗവർണർ, പരാതി നല്കാൻ താൻ സുരക്ഷാ വിദഗ്ധനല്ലെന്നാണ് വി സി അന്ന് പറഞ്ഞതെന്ന് ഗവർണർ ആരോപിച്ചു.

'മുഖ്യമന്ത്രിയുടെ ഇടപെടൽ ഞെട്ടിക്കുന്നത്, അധികാര ദുർവിനിയോഗം; നടത്തിയത് നിയമവിരുദ്ധ പ്രവർത്തനങ്ങൾ: ചെന്നിത്തല 

 

Follow Us:
Download App:
  • android
  • ios