ദില്ലി: രാജ്യത്തെ നിയമസഭകളിലെ സ്പീക്കർമാരിൽ ഏറ്റവും മികച്ച സ്പീക്കറായി കേരള നിയമസഭാ സ്പീക്കർ പി ശ്രീരാമകൃഷ്ണനെ തെരഞ്ഞെടുത്തു. ഇന്ത്യൻ സ്റ്റുഡന്റ് പാർലമെന്റിന്റെ ( ഭാരതീയ ഛാത്ര സൻസദ്)  പുരസ്കാരത്തിനാണ് പി ശ്രീരാമകൃഷ്ണൻ അർഹനായത്.

ലോക്സഭാ മുൻ സ്പീക്കർ  ശിവരാജ് പാട്ടീൽ അധ്യക്ഷനായ സമിതിയാണ് പി ശ്രീരാമകൃഷ്ണനെ അവാർഡിനായി തെരഞ്ഞെടുത്തത്. അടുത്ത മാസം 20 ന് ദില്ലിയിൽ നടക്കുന്ന ചടങ്ങിൽ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവാണ് പി ശ്രീരാമകൃഷ്ണന് അവാർഡ് സമ്മാനിക്കുക.