Asianet News MalayalamAsianet News Malayalam

ഭാരതീയ സംസ്കാരത്തിലും പാരമ്പര്യത്തിലും ഒരു പ്രത്യയശാസ്ത്രത്തിനും അവകാശം ഉന്നയിക്കാന്‍ കഴിയില്ല: പി സുരേന്ദ്രന്‍

ഭാരതീയ സംസ്കാരത്തിലും പാരമ്പര്യത്തിലും ഒരു പ്രത്യയശാസ്ത്രത്തിനും അവകാശം ഉന്നയിക്കാന്‍ കഴിയില്ലെന്ന് നോവലിസ്റ്റ് പി സുരേന്ദ്രന്‍.

P surendran about indian culture and itd diversity
Author
Kerala, First Published Jul 20, 2019, 1:10 PM IST

തൃശൂര്‍: ഭാരതീയ സംസ്കാരത്തിലും പാരമ്പര്യത്തിലും ഒരു പ്രത്യയശാസ്ത്രത്തിനും അവകാശം ഉന്നയിക്കാന്‍ കഴിയില്ലെന്ന് നോവലിസ്റ്റ് പി സുരേന്ദ്രന്‍. ഭാരതത്തിന്‍റെ തനത് സാംസ്കാരിക പൈതൃകമാണ്. 

ഓരോ നാടിന്‍റെയും സംസ്കാരം രൂപപ്പെടുന്നത് വൈവിധ്യങ്ങളിലൂടെയാണ്.  വിവിധ സംസ്കാരങ്ങളുടെ ഒത്തുചേരലാണ്. പാരമ്പര്യമെന്നും അദ്ദേഹം പറഞ്ഞു.ബാലഗോകുലം വാര്‍ഷിക സമ്മേളനത്തിന്‍റെ ഭാഗമായി പൈതൃകം-ചരിത്രം- വിദ്യാഭ്യാസം എന്ന സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ചരിത്രം കാലങ്ങളായി പടയോട്ടങ്ങളെ കുറിച്ച് സംസാരിക്കുകയും ദേശീയതയുടെ പാരമ്പര്യം തമസ്കരിക്കുകയും ചെയ്യുന്നതായി പ്രൊഫസര്‍ നടേശന്‍ പറഞ്ഞു.

Follow Us:
Download App:
  • android
  • ios