തിരുവനന്തപുരം: ബാലഗോകുലത്തിന്‍റെ പരിപാടിയില്‍ പങ്കെടുത്തതിന് പിന്നാലെയുള്ള വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി നോവലിസ്റ്റ് പി സുരേന്ദ്രന്‍. താന്‍ സംഘപരിവാറിലേക്ക് നീങ്ങുന്നു എന്ന് പറഞ്ഞ് പ്രചാരണം നടക്കുന്നുണ്ടെന്നും താന്‍ പങ്കെടുത്ത് ഒരു വിദ്യാഭ്യാസ സെമിനാറിലായിരുന്നു എന്നും സുരേന്ദ്രന്‍ വിശദീകരിക്കുന്നു. 

വിവിധ രാഷ്ട്രീയപ്പാര്‍ട്ടികളുടെ ആശയങ്ങള്‍ക്കെതിരെ അതി രൂക്ഷമായാണ് താന്‍ എന്‍റെ ആശയങ്ങള്‍ അവതരിപ്പിച്ചത്. സെമിനാറിനും, സംവാദം എന്നൊക്കെ പറ‍ഞ്ഞാല്‍ എല്ലാ പ്രസ്ഥാനങ്ങളും വ്യത്യസ്ത ആശയഗതിക്കാരെ വിളിക്കുമെന്നും ഞാന്‍ അതി രൂക്ഷമായി സംഘപരിവാര്‍ പ്രത്യയശാസ്ത്രത്തെ നിഷേധിച്ചുകൊണ്ടാണ് സംസാരിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ആര്‍എസ്എസും അതിന്‍റെ ആശയ മണ്ഡലവും ചേര്‍ന്ന സംഘത്തെയാണ് നമ്മള്‍ സംഘപരിവാര്‍ എന്ന് വിളിക്കുന്നത്. ഇന്ത്യയെ അപകടപ്പെടുത്തുന്ന വൈറസാണത്. ആളുകളെ അവര്‍ വിലയ്ക്കുവാങ്ങുന്നുണ്ടായിരിക്കാം ഞാന്‍ എന്നെ വില്‍ക്കാന്‍ തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.