പാകിസ്ഥാന്‍ സിവില്‍ സര്‍വ്വീസ് പരീക്ഷയിലെ ചോദ്യങ്ങള്‍ അതേപടി പകര്‍ത്തിയാണ് കെഎഎസ് പരീക്ഷ നടത്തിയതെന്നാണ് പി ടി തോമസിന്‍റെ ആരോപണം. പരീക്ഷ നടന്ന ദിവസം തന്നെ ഈ ആരോപണവുമായി അദ്ദേഹം രംഗത്തെത്തിയിരുന്നു. 

തിരുവനന്തപുരം: ഫെബ്രുവരി 25ന് നടന്ന കെഎഎസ് പരീക്ഷ റദ്ദാക്കണമെന്ന് പി ടി തോമസ് എംഎല്‍എ നിയമസഭയില്‍ ആവശ്യപ്പെട്ടു. പരീക്ഷയുടെ ചോദ്യപേപ്പര്‍ അബദ്ധ പഞ്ചാംഗമായിരുന്നു. ഇതു സംബന്ധിച്ച് ജുഡിഷ്യല്‍ അന്വേഷണം നടത്തണമെന്നും അദ്ദേഹം പറഞ്ഞു.

പാകിസ്ഥാന്‍ സിവില്‍ സര്‍വ്വീസ് പരീക്ഷയിലെ ചോദ്യങ്ങള്‍ അതേപടി പകര്‍ത്തിയാണ് കെഎഎസ് പരീക്ഷ നടത്തിയതെന്നാണ് പി ടി തോമസിന്‍റെ ആരോപണം. പരീക്ഷ നടന്ന ദിവസം തന്നെ ഈ ആരോപണവുമായി അദ്ദേഹം രംഗത്തെത്തിയിരുന്നു. ആറ് ചോദ്യങ്ങള്‍ അതേപടി പകര്‍ത്തിയെന്നാണ് പി ടിതോമസ് ആരോപിച്ചത്. 

Read Also: 'കെഎഎസ് പരീക്ഷക്കുള്ള ചോദ്യങ്ങൾ പാകിസ്ഥാനിൽ നിന്ന്' : ആരോപണവുമായി പിടി തോമസ്

എംഎല്‍എയുടെ ആരോപണം പിഎസ്‍സി ചെയര്‍മാന്‍ എം കെ സക്കീര്‍ തള്ളിയിരുന്നു. കെഎഎസ് ചോദ്യങ്ങള്‍ തയ്യാറാക്കിയത് രാജ്യത്തെ വിദഗ്ധരടങ്ങിയ പാനലാണെന്നും എംഎല്‍എയുടെ ആരോപണം പിഎസ്‍സിയുടെ വിശ്വാസ്യത തകര്‍ക്കാന്‍ വേണ്ടിയുള്ളതാണെന്നും ചെയര്‍മാന്‍ പ്രതികരിച്ചിരുന്നു, 

സംസ്ഥാനത്തെ 155 കേന്ദ്രങ്ങളിലായി മൂന്നര ലക്ഷത്തോളം പേരാണ് ആദ്യ കെഎഎസ് പരീക്ഷ എഴുതിയത്. ഇവരില്‍ നിന്ന് യോഗ്യത നേടുന്നവര്‍ക്ക് മെയിന്‍ പരീക്ഷയും അഭിമുഖവും ഉണ്ടാകും. ജൂണ്‍ മാസത്തിലായിരിക്കും മെയിന്‍ പരീക്ഷ. മെയിന്‍ പരീക്ഷയുടെയും അഭിമുഖത്തിന്‍റെയും മാര്‍ക്കുകള്‍ അടിസ്ഥാനപ്പെടുത്തിയായിരിക്കും റാങ്ക് പട്ടിക പുറത്തിറക്കുക. നവംബര്‍ ഒന്നിന് റാങ്ക് പട്ടിക പ്രസിദ്ധീകരിക്കാനാണ് പിഎസ്‍സി ലക്ഷ്യമിടുന്നത്.

Read Also: 'കെഎഎസ് കട്ടിയാക്കിയതാണ്', അടുത്ത ഘട്ടവും കഠിനമാകും: പിഎസ്‍സി ചെയർമാൻ