പി.വി അൻവർ നിയമസഭയിലെത്താത്തത് കഴിഞ്ഞ ദിവസങ്ങളിൽ ചർച്ചയായിരുന്നു. കേരളനിയമസഭയിലെ ഒന്നാം സമ്മേളനത്തില്‍ 5 ദിവസം മാത്രമാണ് അന്‍വര്‍ പങ്കെടുത്തത്. രണ്ടാം സമ്മേളനത്തില്‍ എംഎല്‍എ എത്തിയതേ ഇല്ല. മൂന്നാം സമ്മേളനം തുടങ്ങി ആറ് ദിവസം കഴിഞ്ഞ ശേഷമാണ് ഫേസ്ബുക്കിലെ എംഎല്‍എയുടെ പ്രതികരണം. 

ഏറെ നാളുകളായി മണ്ഡലത്തില്‍ (Nilambur) കാണാനില്ലെന്ന് പ്രതിപക്ഷ പാര്‍ട്ടികളുടെ പരിഹാസം നേരിട്ട എംഎല്‍എ പി വി അന്‍വറിന്‍റെ (p v anvar )സമൂഹമാധ്യമങ്ങളിലെ പുതിയ പോസ്റ്റ് വൈറലാവുന്നു. ഞാന്‍ തിരിച്ചെത്തിയെന്ന കുറിപ്പോടെ അണികള്‍ക്കൊപ്പമുള്ള കാറിന്‍റെ ചിത്രമാണ് പി വി അന്‍വര്‍ പങ്കുവച്ചിരിക്കുന്നത്. എംഎല്‍എയുടെ പോസ്റ്റിനെ പരിഹസിച്ച് കമന്‍റ് ചെയ്യുന്നവര്‍ക്ക് കുറിക്കുകൊള്ളുന്ന മറുപടിയും എംഎല്‍എ നല്‍കുന്നുണ്ട്.

സമയപരിധി അവസാനിച്ചു, പി വി അന്‍വറിന്റെ റിസോർട്ടിന് നിർമിച്ച തടയണകൾ പൊളിച്ച് തുടങ്ങും

കാശുകൊടുത്താല്‍ ബംഗാളികളെ കിട്ടുമെന്ന് ചിത്രത്തോട് പ്രതികരിച്ചയാള്‍ക്ക് ബംഗാളികൾക്കുള്ള വില പോലും നിനക്കൊന്നും 2 ടേമായി നിലമ്പൂരുകാർ തന്നിട്ടില്ലല്ലോ.ആദ്യം ആ വില ഉയർത്താൻ നോക്ക്‌ എന്നാണ് എംഎല്‍എയുടെ പരിഹാസം. ഓണം ആകുന്നതേയുള്ളൂ മാവേലി ആണല്ലോയെന്ന പരിഹാസത്തിനും മറുപടി നല്‍കാന്‍ എംഎല്‍എ മടിച്ചിട്ടില്ല. പി.വി അൻവർ നിയമസഭയിലെത്താത്തത് കഴിഞ്ഞ ദിവസങ്ങളിൽ ചർച്ചയായിരുന്നു.

50 ലക്ഷത്തിന്‍റെ ക്രഷര്‍ തട്ടിപ്പ് കേസ്: പി വി അന്‍വര്‍ എംഎല്‍എക്കെതിരെ ക്രൈംബ്രാഞ്ച് അന്വേഷണ റിപ്പോര്‍ട്ട്

എംഎല്‍എയ്ക്കെതിരെ നടപടി വേണമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ആവശ്യപ്പെട്ടിരുന്നു. അവധി അപേക്ഷ പോലും നല്‍കാതെയാണ് പി വി അന്‍വര്‍ സഭയില്‍ നിന്ന് വിട്ടുനിന്നത്. കേരളനിയമസഭയിലെ ഒന്നാം സമ്മേളനത്തില്‍ 5 ദിവസം മാത്രമാണ് അന്‍വര്‍ പങ്കെടുത്തത്. രണ്ടാം സമ്മേളനത്തില്‍ എംഎല്‍എ എത്തിയതേ ഇല്ല. മൂന്നാം സമ്മേളനം തുടങ്ങി ആറ് ദിവസം കഴിഞ്ഞ ശേഷമാണ് ഫേസ്ബുക്കിലെ എംഎല്‍എയുടെ പ്രതികരണം.