Asianet News MalayalamAsianet News Malayalam

'വ്യക്തിയെന്ന നിലക്ക് പ്രയാസം തോന്നി, വീണ്ടും വിളിച്ച് സഖാവ് പങ്കെടുക്കേണ്ടതില്ലെന്ന് പറഞ്ഞു'; പിഎ സുരേഷ്

സംഘാടകർ 10 ദിവസം മുമ്പാണ് വിളിച്ചത്. അന്ന് അസൗകര്യം അറിയിച്ചെങ്കിലും പങ്കെടുക്കാമെന്ന് പറഞ്ഞിരുന്നു. പിന്നീട് വിളിച്ചാണ് സഖാവ് പങ്കെടുക്കേണ്ടതില്ലെന്ന് അവർ പറഞ്ഞത്. വർഷങ്ങൾക്ക് മുമ്പ് തന്നെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതാണ്.

PA Suresh called again and said that the comrade did not have to attend fvv
Author
First Published Oct 18, 2023, 10:46 AM IST

പാലക്കാട്: വിഎസ് അച്ചുതാനന്ദന്റെ നൂറാം പിറന്നാൾ ആഘോഷത്തിൽ നിന്ന് ഒഴിവാക്കിയ വിഷയത്തിൽ പ്രതികരണവുമായി വിഎസിന്റെ മുൻ പിഎ എ സുരേഷ്. ആദ്യം ക്ഷണിച്ച് പിന്നീട് ഒഴിവാക്കിയപ്പോൾ വ്യക്തിയെന്ന നിലയിൽ പ്രയാസം തോന്നിയെന്ന് സുരേഷ് പറഞ്ഞു. 

'സംഘാടകർ 10 ദിവസം മുമ്പാണ് വിളിച്ചത്. അന്ന് അസൗകര്യം അറിയിച്ചെങ്കിലും പങ്കെടുക്കാമെന്ന് പറഞ്ഞിരുന്നു. പിന്നീട് വിളിച്ചാണ് സഖാവ് പങ്കെടുക്കേണ്ടതില്ലെന്ന് അവർ പറഞ്ഞത്. വർഷങ്ങൾക്ക് മുമ്പ് തന്നെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതാണ്. പ്രവ‍‍ൃത്തി കൊണ്ടോ വാക്കു കൊണ്ടോ പാർട്ടി വിരുദ്ധനായിട്ടില്ല. പുറത്തുപോയി പ്രകടനം നടത്തിയിട്ടില്ല. പാർട്ടിയിൽ വിശ്വസിക്കണമെങ്കിൽ മറ്റൊരു നേതാവിന്റെ ഔദാര്യം വേണ്ടെന്നാണ് വിശ്വസിക്കുന്നത്. തന്നെ പങ്കെടുപ്പിക്കുന്നതിൽ ബുദ്ധിമുട്ടും പ്രയാസവുമുണ്ടെന്നാണ് സംഘാടകർ പറഞ്ഞത്. ജില്ലാ നേതൃത്വത്തിന്റെ സമ്മതത്തോടെയാണ് ആദ്യഘട്ടത്തിൽ പോസ്റ്റർ പുറത്തിറക്കിയത്. പാർട്ടി ഏരിയാ സെക്രട്ടറിയോട് ചോദിച്ചാണ് വിളിച്ചതെന്നാണ് പറഞ്ഞത്. കമ്മ്യൂണിസ്റ്റ് ആശയത്തിൽ വിശ്വസിക്കുമ്പോൾ ആരുടേയും ഔദാര്യം ആവശ്യമില്ല. കേരളത്തിൽ വിവിധയിടങ്ങളിൽ വിഎസിന്റെ പിറന്നാളാഘോഷം നടക്കുന്നുണ്ട്. ആദ്യം വിളിച്ച് പിന്നീട് ഒഴിവാക്കിയപ്പോൾ വ്യക്തിയെന്ന നിലക്ക് സങ്കടം തോന്നി.'-സുരേഷ് പറഞ്ഞു. 

പലസ്തീനൊപ്പമെന്ന് കെ.കെ. ശൈലജ; 'ഹമാസിന്‍റെ വിലപേശല്‍ അംഗീകരിക്കാനാകില്ല'

വിഎസിന്റെ സന്തത സഹചാരിയായിരുന്ന എ സുരേഷിനെയാണ് പാലക്കാട് മുണ്ടൂരിലെ പിറന്നാളാഘോഷത്തിൽ നിന്നൊഴിവാക്കിയത്. പാർട്ടി അനുഭാവികളുടെ സംഘടനയാണ് പരിപാടി സംഘടിപ്പിക്കുന്നത്. സുരേഷിന്റെ പേരൊഴിവാക്കി പരിപാടിയുടെ പുതിയ പോസ്റ്റർ ഇറക്കി. ഒരു കാലത്ത് പാർട്ടിയിലെ വിഭാ​ഗീയതയുടെ പേരിൽ പാർട്ടിയിൽ നിന്ന് വിട്ടുനിന്നയാളാണ് സുരേഷ്. 

https://www.youtube.com/watch?v=Ko18SgceYX8

Follow Us:
Download App:
  • android
  • ios