Asianet News MalayalamAsianet News Malayalam

സംസ്ഥാനത്ത് നെല്ലു സംഭരണം അനിശ്ചിതത്വത്തിൽ, സഹകരണ സംഘങ്ങളെ ഏൽപ്പിക്കാനുള്ള ധാരണയിലും അന്തിമ തീരുമാനം ആയില്ല

കര്‍ഷകര്‍ക്ക് സമയത്ത് പണം ലഭ്യമാക്കുകയാണ് ലക്ഷ്യമെന്നും അന്തിമ തീരുമാനം ആകുന്നതേ ഉള്ളു എന്നും  കൃഷി മന്ത്രി പി പ്രസാദ്

paddy farmers in trouble, procurment issue not yat solved
Author
First Published Oct 28, 2023, 2:55 PM IST

തിരുവനന്തപുരം: ബാങ്ക് കൺസോര്‍ഷ്യം പണം നൽകാൻ തയ്യാറാകാത്തതിനൊപ്പം കേന്ദ്രം വരുത്തിയ കോടികളുടെ കുടിശിക കൂടി ആയതോടെ  സംസ്ഥാനത്ത് നെല്ലു സംഭരണം അനിശ്ചിതത്വത്തിൽ. സഹകരണ സംഘങ്ങളെ സംഭരണം ഏൽപ്പിക്കാൻ സംസ്ഥാന സര്‍ക്കാര്‍ ഉണ്ടാക്കിയ ധാരണയിലും  അന്തിമ തീരുമാനം ആയിട്ടില്ല. കര്‍ഷകര്‍ക്ക് സമയത്ത് പണം ലഭ്യമാക്കുകയാണ് ലക്ഷ്യമെന്നും അന്തിമ തീരുമാനം ആകുന്നതേ ഉള്ളു എന്നും  കൃഷി മന്ത്രി പി പ്രസാദ് വിശദീകരിച്ചു.

ബാങ്ക് കൺസോര്‍ഷ്യത്തിൽ നിന്ന് പണമെടുത്താണ് കര്‍ഷകര്‍ക്ക് സപ്ലെയ്കോ സംഭരണ വില ലഭ്യമാക്കിയിരുന്നത്. തുടര്‍ സഹകരണത്തിന് ബാങ്കുകൾ തയ്യാറാകുന്നില്ലെന്ന വിശദീകരണത്തോടെയാണ് സംഭരണ വിഹിതത്തിന്  സഹകരണ സംഘങ്ങളെ ഏര്‍പ്പാടാക്കാൻ സര്‍ക്കാര്‍ തലത്തിൽ ആലോചന നടക്കുന്നതും. നെല്ലെടുക്കുന്നതിൽ സഹകരണ സംഘങ്ങളുടെ കാര്യക്ഷമതയിൽ സംശയം പ്രകടിപ്പിച്ച കര്‍ഷകര്‍ ഇതിനെതിരെ രംഗത്തെത്തി. സഹകരണ സംഘങ്ങൾ മുൻകാലങ്ങളിൽ വരുത്തിയ വീഴ്ചകളും കര്‍ഷകര്‍ ചൂണ്ടിക്കാണിക്കുന്നു.  എന്നാൽ സമയത്ത് പണം ലഭ്യമാക്കുകയെന്ന ഒറ്റ ലക്ഷ്യത്തിൽ ഊന്നിയാണ് ചര്‍ച്ചകളെന്നും  ഉപസമിതി തീരുമാനം ഉടനുണ്ടാകുമെന്നും കൃഷി മന്ത്രി പറഞ്ഞു.കേന്ദ്ര നയമാണ് പ്രതിസന്ധി ഉണ്ടാക്കുന്നതെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ വിശദീകരിച്ചു

2022- 23 സീസണിൽ സപ്ലെയ്കോ എടുത്തത് 7.31 മെട്രിക് ടൺ നെല്ലാണ്. 2018 മുതലുളള കേന്ദ്രം വിഹിതം  കേന്ദ്രത്തിൽ നിന്ന് കിട്ടാനുണ്ടെന്നാണ് കേരളത്തിന്‍റെ കണക്ക്. സപ്ലെയ്കോ സംഭരിക്കുന്ന നെല്ല് മില്ലുകൾ കുത്തി അരിയാക്കി റേഷൻ കടവഴി വിതരണത്തിന് എത്തിച്ച് വിനിയോഗ സര്‍ട്ടിഫിക്കറ്റ് നൽകുമ്പോഴാണ് കേന്ദ്രം തുക ലഭ്യമാക്കുന്നത്. കോടികൾ കുടിശിക വന്നതോടെയാണ് സംഭരണമാകെ താളം തെറ്റിയതെന്നും പിആര്‍എസ് വായ്പ കര്‍ഷകര്‍ക്ക് ബാധ്യതയുണ്ടാക്കുന്ന സാഹചര്യം ഒഴിവാക്കാനുമാണ് സഹകരണ സംഘങ്ങളുമായി ധാരണയെന്നുമാണ് സര്‍ക്കാര്‍ വിശദീകരണം, പലതവണയായി പലതരം പ്രതിസന്ധികൾ നേരിട്ട കര്‍ഷകര്‍ക്ക് പക്ഷെ ഈ പറയുന്നതിലൊന്നും അത്ര വിശ്വാസം പോര

Follow Us:
Download App:
  • android
  • ios