തൊടുപുഴ: പാലാ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിന് വിജയം ഉറപ്പെന്ന് മന്ത്രി എംഎം മണി. ജയിക്കാൻ മാതൃകപരമായ എല്ലാ മാർഗ്ഗങ്ങളും ഉപയോഗിക്കും. കഴിഞ്ഞ തവണ കെ എം മാണി പോലും ചെറിയ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. കേരള കോൺഗ്രസിലെ തർക്കത്തിൽ അഭിപ്രായം പറയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

തുടർച്ചയായി നാല് തവണ ഇടതുമുന്നണി സ്ഥാനാർത്ഥിയായി മത്സരിച്ച മാണി സി കാപ്പൻ തന്നെയാണ് ഇത്തവണയും പാലായിലെ എൽഡിഎഫ് സ്ഥാനാർത്ഥി. കഴിഞ്ഞ തവണ യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന കെ എം മാണിയുടെ ഭൂരിപക്ഷം നാലായിരിത്തിലേക്ക് കുറയ്ക്കാന്‍ മാണി സി കാപ്പന് കഴിഞ്ഞിരുന്നു.