കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർത്ഥിയെ ഇന്ന് പ്രഖ്യാപിക്കും. ബിജെപി കേന്ദ്ര നേതൃത്വമായിരിക്കും സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുക. സംസ്ഥാന നേതൃത്വം നൽകിയ മൂന്ന് പേരുടെ പട്ടികയിൽ നിന്നായിരിക്കും സ്ഥാനാർത്ഥിയെ നിശ്ചയിക്കുകയെന്ന് ബിജെപി സംസ്ഥാന പ്രസിഡന്‍റ് പിഎസ് ശ്രീധരൻ പിള്ള പറഞ്ഞു.

കേന്ദ്ര നേതൃത്വത്തിന് നൽകിയ പട്ടികയിൽ രണ്ടു പേർ നേരത്തെ മത്സരിച്ചിട്ടുണ്ട്. ഒരാൾ പുതുമുഖം ആണ്. ഇന്നുതന്നെ കേന്ദ്രനേതൃത്വം സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുമെന്നും ശ്രീധരൻ പിള്ള വ്യക്തമാക്കി. അതേസമയം, പട്ടികയിലുൾപ്പെടെ ബിജെപി കോട്ടയം ജില്ലാ പ്രസിഡന്‍റ് എൻ ഹരിയുടെ പേരിനാണ് മുൻതൂക്കം.