പാലക്കാട്ടെ ബിജെപി പ്രതിസന്ധിയിൽ വിമതരെ തള്ളി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. 

പാലക്കാട്: പാലക്കാട്ടെ ബിജെപി പ്രതിസന്ധിയിൽ നിലപാട് വ്യക്തമാക്കി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. ജില്ല പ്രസിഡന്റ് പട്ടിക കേന്ദ്ര നേതൃത്വം അം​ഗീകരിച്ചതെന്ന് കെ സുരേന്ദ്രൻ പറഞ്ഞു. ഇതിനെതിരെ സംസാരിക്കാൻ ആർക്കും ആകില്ലെന്ന് വ്യക്തമാക്കിയ കേ സുരേന്ദ്രൻ ഇത്രയും സമീകൃതമായ പട്ടിക ഇതിന് മുമ്പ് ഉണ്ടായിട്ടില്ലെന്നും ചൂണ്ടിക്കാട്ടി. നിങ്ങൾ വിചാരിക്കുന്ന ഒന്നും പാലക്കാട്‌ നടക്കില്ല, നഗരസഭ താഴെ വീഴില്ല, പന്തളത്തും ഇ‌തല്ലേ പറഞ്ഞതെന്നും കെ സുരേന്ദ്രൻ ചോദിച്ചു. 

പാലക്കാട് നഗരസഭയിൽ ബിജെപി ഭരണം തുലാസിൽ, രാജിക്കൊരുങ്ങി 9 കൗൺസിലർമാർ; സന്ദീപ് വാര്യർ വഴി ചർച്ച നടത്തി കോൺഗ്രസ്