ഉപതെരഞ്ഞെടുപ്പിന് എൽഡിഎഫ് സജ്ജമാണെന്നും മൂന്നിടത്തും എൽഡിഎഫ് സ്ഥാനാര്‍ത്ഥികളെ സമയബന്ധിതമായി പ്രഖ്യാപിക്കുമെന്നും എൽഡിഎഫ് കണ്‍വീനര്‍ ടിപി രാമകൃഷ്ണൻ.

തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പിന് എൽഡിഎഫ് സജ്ജമാണെന്നും വൈകാതെ തന്നെ മൂന്നിടത്തും എൽഡിഎഫ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുമെന്നും എൽഡിഎഫ് കണ്‍വീനര്‍ ടിപി രാമകൃഷ്ണൻ പറഞ്ഞു.എൽഡിഎഫ് യുദ്ധത്തിനൊരുങ്ങിയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും മന്ത്രി എംബി രാജേഷും പറഞ്ഞു.
വയനാട്ടിലും ചേലക്കരയിലും പാലക്കാടും എൽഡിഎഫ് സജ്ജമാണെന്ന് ബിനോയ് വിശ്വം പറഞ്ഞു.

വയനാട്ടിൽ ഉചിതമായ സ്ഥാനാര്‍ത്ഥിയുണ്ടാകും. മറ്റന്നാല്‍ യോഗം ചേര്‍ന്ന് സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കുമെന്നും ബിനോയ് വിശ്വം പറഞ്ഞു. പാലക്കാട മുമ്പ് ജയിച്ച മണ്ഡലമാണെന്നും ഇടതു മുന്നണി സജ്ജമാണെന്നും പാലക്കാട് തിരിച്ചുപിടിക്കുമെന്നും എംബി രാജേഷ് പറഞ്ഞു.ചേലക്കരയിൽ യുആര്‍ പ്രദീപിനെയാണ് സിപിഎം സ്ഥാനാര്‍ത്ഥിയായി പരിഗണിക്കുന്നത്.

പാലക്കാട് ബിനുമോള്‍ക്കൊപ്പം മറ്റു സാധ്യതകളും സിപിഎം തേടുന്നുണ്ട്. വയനാട്ടിൽ പ്രിയങ്ക ഗാന്ധിക്കെതിരായി വനിത സ്ഥാനാര്‍ത്ഥിയെ തന്നെ നിര്‍ത്തുന്ന കാര്യത്തിലും സിപിഐയിൽ അന്തിമ തീരുമാനമായിട്ടില്ല. വരും ദിവസങ്ങളിൽ ഇതുസംബന്ധിച്ച അന്തിമ തീരുമാനം ഉണ്ടാകും.

ഉപതെര‍ഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാര്‍ത്ഥികള്‍ ആരൊക്കെ? യുദ്ധത്തിനൊരുങ്ങിയെന്ന് കെ സുരേന്ദ്രൻ, സാധ്യതാ പട്ടിക

കോൺഗ്രസ് സ്ഥാനാർത്ഥി പട്ടികയായി; പാലക്കാട് രാഹുൽ മാങ്കൂട്ടത്തിലും, ചേലക്കരയിൽ രമ്യ ഹരിദാസും, പ്രഖ്യാപനം ഉടൻ

Asianet News Live | Kannur ADM Death | ADM Naveen Babu | Malayalam News Live | ഏഷ്യാനെറ്റ് ന്യൂസ്