Asianet News MalayalamAsianet News Malayalam

പാലക്കാട് ന​ഗരസഭയിൽ ​ഗാന്ധിപ്രതിമയിൽ ബിജെപി കൊടി; നിഷേധിച്ച് ബിജെപി, പ്രതിഷേധിച്ച് പ്രതിപക്ഷം

ന​ഗരസഭയിൽ സ്ഥിരം കൗൺസിൽ അം​ഗങ്ങളുടെ തെരഞ്ഞെടുപ്പ് നടക്കുകയായിരുന്നു. ഇതിനിടെയാണ് ന​ഗരസഭ വളപ്പിനുള്ളിലെ ​ഗാന്ധിപ്രതിമയിൽ ബിജെപി കൊടി പുതപ്പിച്ചിരിക്കുന്നെന്ന വിവരം പുറത്തു വന്നത്. 

palakkad corporation gandhi statue controversy
Author
Palakkad, First Published Jan 11, 2021, 1:58 PM IST

പാലക്കാട്: പാലക്കാട് ന​ഗരസഭയിലെ ​ഗാന്ധി പ്രതിമയിൽ ബിജെപി കൊടി കെട്ടിയെന്ന് ആരോപണം. കൊടി പൊലീസെത്തി അഴിച്ചുമാറ്റി. ബിജെപിക്കെതിരെ പ്രതിഷേധവുമായി യൂത്ത് കോൺ​ഗ്രസ്, ഡിവൈഎഫ്ഐ പ്രവർത്തകരെത്തി. 

ന​ഗരസഭയിൽ സ്ഥിരം കൗൺസിൽ അം​ഗങ്ങളുടെ തെരഞ്ഞെടുപ്പ് നടക്കുകയായിരുന്നു. ഇതിനിടെയാണ് ന​ഗരസഭ വളപ്പിനുള്ളിലെ ​ഗാന്ധിപ്രതിമയിൽ ബിജെപി കൊടി പുതപ്പിച്ചിരിക്കുന്നെന്ന വിവരം പുറത്തു വന്നത്. ഇതേത്തുടർന്ന് കോൺ​ഗ്രസ് കൗൺസിലർമാർ‌ സ്ഥലത്തെത്തി പ്രതിഷേധസൂചകമായി മുദ്രാവാക്യം വിളിച്ചു. പൊലീസ് ഉടൻ തന്നെയെത്തി കൊടി അഴിച്ചുമാറ്റി. 

ബിജെപി പ്രവർത്തകർ ആർഎസ്എസ് അജണ്ട നടപ്പാക്കുന്നതിന്റെ ഭാ​ഗമായിട്ടാണ് പ്രതിമയിൽ കൊടി പുതപ്പിച്ചതെന്നാണ് കോൺ​ഗ്രസ് ആരോപിക്കുന്നത്. പൊലീസിൽ പരാതി നൽകുമെന്നും കോൺ​ഗ്രസ് അറിയിച്ചിട്ടുണ്ട്. തൊട്ടുപിന്നാലെ ബിജെപി ആരോപണം നിഷേധിച്ചു. കൊടി പുതപ്പിച്ചതാരാണെന്ന് കണ്ടെത്താൻ ബിജെപിയും ന​ഗരസഭ അധികൃതരും രേഖാമൂലം പരാതി നൽകുമെന്നാണ് അറിയിച്ചിരിക്കുന്നത്. 

പ്രതിഷേധത്തിനെത്തിയ ഡിവൈഎഫ്ഐ പ്രവർത്തകർ ​ഗാന്ധി പ്രതിമയിൽ പുഷ്പഹാരം അണിയിച്ചു. തുടർന്ന് മുദ്രാവാക്യം വിളിയ്ക്കുകയും ചെയ്തു. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന ഉടൻ ഫ്ലക്സ് സ്ഥാപിച്ചതുമായി ബന്ധപ്പെട്ട വിവാദം കെട്ടടങ്ങുന്നതിന് മുമ്പാണ് വീണ്ടുമൊരു വിവാദം. 

Follow Us:
Download App:
  • android
  • ios