കൊവിഡ് ഫലം നെഗറ്റീവ് ആണെങ്കിലും നിരീക്ഷണ കാലാവധി പൂർത്തിയാകുന്നതുവരെ വീട്ടിലിരിക്കാനാണ് ഡിഎംഒയുടെ തീരുമാനം

പാലക്കാട്: കൊവിഡ് ബാധിച്ച ആരോഗ്യപ്രവർത്തകരോട് സമ്പർക്കത്തിൽ വന്ന ജില്ലാ മെഡിക്കൽ ഓഫീസർ കെപി റീത്തയ്ക്ക് വൈറസ് ബാധയേറ്റിട്ടില്ലെന്ന് വ്യക്തമായി. ഇവരുടെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവാണ്. 

Add Asianetnews as a Preferred SourcegooglePreferred

കൊവിഡ് ഫലം നെഗറ്റീവ് ആണെങ്കിലും നിരീക്ഷണ കാലാവധി പൂർത്തിയാകുന്നതുവരെ വീട്ടിലിരിക്കാനാണ് ഡിഎംഒയുടെ തീരുമാനം. ഇവിടെ ഇരുന്ന് ഔദ്യോഗിക കാര്യങ്ങൾ നിയന്ത്രിക്കുമെന്നും അവർ അറിയിച്ചിട്ടുണ്ട്. 

കൊവിഡ് 19 സ്ഥിരീകരിച്ച ചില ആരോഗ്യ പ്രവർത്തകരുമായി സമ്പർക്കമുണ്ടായതിനാലാണ് ഡിഎംഒ ഹോം ക്വാറന്റൈനിൽ പ്രവേശിച്ചത്. കഴിഞ്ഞ് ജൂൺ 11 നാണ് ഇവരുടെ 14 ദിവസത്തെ ക്വാറന്റൈൻ പൂർത്തിയാകുക. ജൂൺ 12 മുതൽ നേരിട്ട് ജോലിയിൽ സജീവമാകുമെന്നും ഡി.എം.ഒ അറിയിച്ചിട്ടുണ്ട്.