പാലക്കാട്: പാലക്കാട് നഗരസഭയിൽ വോട്ട് മാറിക്കുത്തിയ ബിജെപി അംഗം ബാലറ്റ് പേപ്പർ വേറെ വേണമെന്നാവശ്യപ്പെട്ടതിനെതിനെത്തുടർന്ന് വൻ ബഹളം. എൽഡിഎഫ് അംഗത്തിനാണ് മൂന്നാം വാർഡിലെ ബിജെപി അംഗം നടേശൻ മാറി വോട്ട് ചെയ്തത് എന്നാണ് വിവരം. തുടർന്ന് ബാലറ്റ് പേപ്പർ മാറ്റിത്തരണമെന്ന് നടേശൻ വരണാധികാരിയോട് ആവശ്യപ്പെട്ടു. പറ്റില്ലെന്ന് വരണാധികാരി പറഞ്ഞു. എൽഡിഎഫ്, യുഡിഎഫ് അംഗങ്ങൾ നടേശന്‍റെ വോട്ട് അസാധുവാക്കണമെന്ന് ആവശ്യപ്പെട്ടു. അത് വരണാധികാരി അംഗീകരിച്ചു. തുടർന്ന് വൻ തർക്കം നടക്കുകയാണ് നഗരസഭയിൽ വോട്ടെടുപ്പിനിടെ.

തത്സമയസംപ്രേഷണം കാണാം: