കള്ളപ്പണം എത്തിച്ചുവെന്നും വിശദമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് പാലക്കാട് ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബുയാണ് പരാതി നൽകിയത്.

പാലക്കാട്: പാലക്കാട് കള്ളപ്പണം എത്തിയെന്ന ആരോപണത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന ആവശ്യപ്പെട്ട് പരാതി നൽകി സിപിഎം. എസ്പിക്കാണ് സിപിഎം പരാതി നല്‍കിയത്. കള്ളപ്പണം എത്തിച്ചുവെന്നും വിശദമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് പാലക്കാട് ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബുയാണ് പരാതി നൽകിയത്. തെരഞ്ഞെടുപ്പിൽ വിതരണം ചെയ്യാന്‍ വേണ്ടിയാണ് പണം എത്തിച്ചത് എന്നാണ് ഉയരുന്ന ആരോപണം.

ഹോട്ടലിലെ സിസിടിവി പരിശോധിക്കണമെന്നും പരാതിയില്‍ അവശ്യപ്പെടുന്നു. രാഹുലും ഷാഫിയും 10.45 മണി മുതൽ ഹോട്ടലിൽ ഉണ്ടായിരുന്നു. വ്യാജ തിരിച്ചറിയൽ കാർഡ് കേസിലെ പ്രതി ഫെനിയാണ് നീല ട്രോളി ബാഗിൽ പണം എത്തിച്ചതെന്നും പരാതിയില്‍ പറയുന്നു. ഇന്നലെ കെപിഎം ഹോട്ടലിൽ കള്ളപ്പണം കൊണ്ട് വന്നിരുന്നു എന്നാണ് പാലക്കാട് ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബു ആരോപിക്കുന്നത്. വ്യാജ ഐഡി കാര്‍ഡ് കേസിലെ പ്രതി ഫെനി നൈനാൻ എന്തിന് കെപിഎം ഹോട്ടലിൽ വന്നു. ഇയാളുടെ കയ്യിൽ ട്രോളി ബാഗ് ഉണ്ടായിരുന്നു. രാഹുലും ഉണ്ടായിരുന്നു. ഇതിൻ്റെ എല്ലാ തെളിവുകളും ഉടൻ മധ്യമങ്ങൾ വഴി പുറത്ത് വിടുമെന്നും സുരേഷ് ബാബു പറഞ്ഞു.

Also Read: പാതിരാറെയ്ഡ് നടന്ന പാലക്കാട്ടെ ഹോട്ടൽ വീണ്ടുമെത്തി പൊലീസ്: സിസിടിവി പരിശോധിച്ചു, ഹാർഡ് ഡിസ്ക് പിടിച്ചെടുത്തു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം