മദ്യവിപണനം ഘട്ടംഘട്ടമായി കുറയ്ക്കുമെന്ന വാഗ്ദാനം നൽകി  അധികാരത്തിലെത്തിയവർ ജനങ്ങളെ വഞ്ചിക്കുകയാണ്

പാലക്കാട്: എലപ്പുള്ളി ബ്രൂവറിഅനുമതി നൽകിയ സർക്കാർ നിലപാടിനെതിരെ പാലക്കാട് രൂപത. സർക്കാർ നീക്കം ദുരൂഹവും ജനദ്രോഹവുമാണെന്ന് ബിഷപ്പ് മാർ പീറ്റർ കൊച്ചുപുരയ്ക്കൽ പ്രസ്താവനയിൽ പറഞ്ഞു. എലപ്പുള്ളി പഞ്ചായത്തിൽ മാത്രമല്ല,ജില്ലയിൽ പലയിടത്തും ജലക്ഷാമം രൂക്ഷമാകും. കുടിക്കാനും കൃഷിക്കും വെള്ളമില്ലെങ്കിൽ പ്രശ്‌നങ്ങൾ ഗുരുതരമായിരിക്കും. മദ്യവിപണനം ഘട്ടംഘട്ടമായി കുറയ്ക്കുമെന്ന വാഗ്ദാനം നൽകി അധികാരത്തിലെത്തിയവർ ജനങ്ങളെ വഞ്ചിക്കുകയാണ്. കാർഷികവിളകളിൽ നിന്ന് മദ്യം ഉൽപാദിപ്പിച്ച് കർഷകരെ സഹായിക്കാമെന്ന വാഗ്‌ദാനം ജനങ്ങളുടെ എതിർപ്പ് ഒഴിവാക്കാനുള്ള തന്ത്രം മാത്രമാണ്. കർഷകരെ സഹായിക്കാനാണെങ്കിൽ വന്യമൃഗശല്യം ഒഴിവാക്കിയും ജലലഭ്യത ഉറപ്പുവരുത്തുകയുമാണ് വേണ്ടതെന്നും ബിഷപ്പ് പീറ്റർ കൊച്ചുപുരയ്ക്കൽ പ്രസ്താവനയിൽ പറഞ്ഞു.

വികസന വിരുദ്ധരല്ല, കുടിവെള്ളം ഉറപ്പാക്കണം, ബ്രൂവറി വിവാദത്തില്‍ പ്രതികരിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി

എലപ്പുള്ളിയിൽ ജലക്ഷാമമുണ്ടാകില്ലെന്ന് ഒയാസിസ്; 'മദ്യം നിർമ്മിക്കാൻ 5 ഏക്കറിൽ മഴവെള്ള സംഭരണി സ്ഥാപിക്കും'