പാലക്കാട് ബസിനുള്ളിൽ കുഴഞ്ഞുവീണ സ്ത്രീയെ ബസ് ജീവനക്കാർ കൃത്യസമയത്ത് ആശുപത്രിയിലെത്തിച്ചതിനാൽ ജീവൻ രക്ഷപ്പെട്ടു

പാലക്കാട്: ബസിൽ കുഴഞ്ഞു വീണ യാത്രികയ്ക്ക് രക്ഷകരായി ബസ് ജീവനക്കാർ. ചിറ്റൂരിൽ നിന്ന് പാലക്കാട്ടേക്ക് വരികയായിരുന്ന എൻഎംടി ബസിലാണ് സ്ത്രീ കുഴഞ്ഞു വീണത്. ജീവനക്കാർ ബസ് നേരെ പാലക്കാട് ജില്ല ആശുപത്രിയിൽ എത്തിച്ചു. കൃത്യസമയത്ത് ചികിത്സ കിട്ടിയതിനാൽ ചിറ്റൂർ സ്വദേശി ശാരദയ്ക്ക് ജീവൻ തിരിച്ചു കിട്ടി.

YouTube video player