Asianet News MalayalamAsianet News Malayalam

നെൻമാറയിൽ 17കാരനെ എസ്ഐ മർദിച്ച സംഭവം; 'മർദനമേറ്റിട്ടില്ല'; എസ്ഐയെ സംരക്ഷിച്ച് ഡിവൈഎസ്പിയുടെ റിപ്പോർട്ട്

എന്നാൽ മർദ്ദനമേറ്റു എന്ന നിലപാടിൽ തന്നെയാണ് പതിനാറുകാരനും കുടുംബവുമുള്ളത്. 

palakkadnenmara police attack student incident dysp submit report as protect si
Author
First Published Aug 27, 2024, 6:07 AM IST | Last Updated Aug 27, 2024, 6:07 AM IST

പാലക്കാട്: പാലക്കാട് നെന്മാറയിൽ പതിനാറുകാരനെ എസ്.ഐ മർദിച്ചെന്ന പരാതിയിൽ ഉദ്യോഗസ്ഥനെ സംരക്ഷിക്കുന്ന മട്ടിൽ അന്വേഷണ റിപ്പോർട്ട്. പതിനാറുകാരന് മർദനമേറ്റിട്ടില്ലെന്നാണ് ആലത്തൂർ ഡിവൈഎസ്പി ജില്ലാ പൊലീസ് മേധാവിക്ക് നൽകിയ റിപ്പോർട്ടിലുള്ളത്. കഞ്ചാവ് വിൽപ്പനക്കാരെയും ഇടപാടുകാരെയും തേടിയാണ് എസ്.ഐ എത്തിയതെന്നും വിദ്യാർത്ഥി ലഹരി ഉപയോഗിച്ചിട്ടുണ്ടോ എന്നറിയാൻ പ്രാഥമിക പരിശോധന നടത്തുക മാത്രമാണുണ്ടായത് എന്ന മട്ടിലാണ് വിശദീകരണം.

എസ്.ഐയും ജീപ്പിലുണ്ടായിരുന്ന പൊലീസുകാരും സമാനമായ മൊഴിയാണ് നൽകിയിട്ടുള്ളത്. എന്നാൽ മർദ്ദനമേറ്റു എന്ന നിലപാടിൽ തന്നെയാണ് പതിനാറുകാരനും കുടുംബവുമുള്ളത്. ഉന്നത അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നൽകുമെന്നാണ് വിദ്യാർഥിയുടെ ബന്ധുക്കൾ അറിയിച്ചിട്ടുള്ളത്. അന്വേഷണ റിപ്പോർട്ട് പരിശോധിച്ച് തുടർ നടപടിയെടുക്കുമെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു.

നെന്മാറ എസ്ഐ മ‍ർദ്ദിച്ചെന്ന് പരാതി: 17കാരൻ തലയ്ക്ക് പരിക്കേറ്റ് ചികിത്സ തേടി; ആരോപണം നിഷേധിച്ച് പൊലീസ്

Latest Videos
Follow Us:
Download App:
  • android
  • ios