നിർമാണത്തിൽ ക്രമക്കേട് നടന്നതായി പ്രാഥമികാന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. കരാറുകാരെയും ഉദ്യോഗസ്ഥരേയും പ്രതിചേർക്കാനാണ് ശുപാർശയെന്നാണ് സൂചന

കൊച്ചി: പാലാരിവട്ടം മേൽപ്പാലം ക്രമക്കേടില്‍ പ്രാഥമികാന്വേഷണ റിപ്പോർട് വിജിലൻസ് ഡയറക്ടർക്ക് ഇന്ന് സമർപ്പിക്കും. സംഭവത്തില്‍ കേസെടുത്ത് അന്വേഷിക്കാൻ ശുപാർശ നല്‍കി.

നിർമാണത്തിൽ ക്രമക്കേട് നടന്നതായി പ്രാഥമികാന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. കരാറുകാരെയും ഉദ്യോഗസ്ഥരേയും പ്രതിചേർക്കാനാണ് ശുപാർശയെന്നാണ് സൂചന. ശാസ്ത്രീയ പരിശോധനാ ഫലത്തിന്റെ കൂടി അടിസ്ഥാനത്തിനാണ് ശുപാർശ.