Asianet News MalayalamAsianet News Malayalam

പാലാരിവട്ടം പാലം അഴിമതി: ടി ഒ സൂരജിനെ വിജിലൻസ് വിളിച്ചു വരുത്തി, ഇബ്രാഹിംകുഞ്ഞിനെ വീണ്ടും ചോദ്യം ചെയ്യും

മുന്‍മന്ത്രിയുടെ മൊഴിയിൽ വ്യക്തത വരുത്തുകയാണ് സൂരജിനെ ചോദ്യം ചെയ്യലിലൂടെ ലക്ഷ്യംവെക്കുന്നത്

palarivattom scam: TO suraj in vigilance office kochi
Author
Kochi, First Published Mar 3, 2020, 2:28 PM IST

കൊച്ചി: കൊച്ചിയിലെ പാലാരിവട്ടം മേൽപ്പാലം അഴിമതിക്കേസില്‍ മൊഴിയെടുക്കാനായി ടി ഒ സൂരജിനെ വിജിലൻസ് വിളിച്ചു വരുത്തി. കൊച്ചിയിലെ ഓഫീസിലേക്കാണ് വിളിപ്പിച്ചത്. അഴിമതിക്കേസില്‍ മുൻമന്ത്രി ഇബ്രാഹിംകുഞ്ഞിനെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. മുന്‍മന്ത്രിയുടെ മൊഴിയിൽ വ്യക്തത വരുത്തുകയാണ് സൂരജിനെ ചോദ്യം ചെയ്യലിലൂടെ ലക്ഷ്യംവെക്കുന്നത്. ഇതിനുശേഷം ഇബ്രാഹിംകുഞ്ഞിനെ വീണ്ടും ചോദ്യം ചെയ്യും. 

അതേസമയം പാലാരിവട്ടം മേൽപ്പാലം  അഴിമതിയിൽ ഇബ്രാഹിം കുഞ്ഞിനെ വീണ്ടും ചോദ്യം ചെയ്യണമെന്ന് വിജിലൻസ് ഹൈക്കോടതിയിൽ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടു. അഴിമതി കേസിൽ മുൻ മന്ത്രി ഇബ്രാഹിം കുഞ്ഞിനെ രണ്ടു വട്ടം ചോദ്യം ചെയ്‌തെങ്കിലും ചില കാര്യങ്ങളിൽ കൂടി വ്യക്തത ഉണ്ടാകേണ്ടത് ഉണ്ടെന്ന് സർക്കാരും കോടതിയെ അറിയിച്ചു.

കേസിന്റെ അന്വേഷണ പുരോഗതി മാർച്ച്‌ 30 ന് അറിയിക്കണം എന്ന് വിജിലൻസിന് കോടതി നിർദേശം നൽകി. നോട്ട് നിരോധന കാലത്ത് ഇബ്രാഹിം കുഞ്ഞിന്‍റെ ചുമതലയിൽ ഉള്ള പത്രത്തിന്റെ അക്കൗണ്ട് വഴി 10 കോടിയുടെ കള്ളപ്പണം വെളുപ്പിച്ചെന്ന ആരോപണം പാലാരിവട്ടം അഴിമതിയുമായി ചേർത്ത് അന്വേഷിക്കണം എന്ന ഹർജിയിലാണ് വിജിലൻസ് നിലപാട് അറിയിച്ചത്.

Follow Us:
Download App:
  • android
  • ios